വിജയഭേരി മുഴക്കി കൂരാച്ചുണ്ട് യു ഡി എഫ് കൺവെൻഷനും റാലിയും

 



കൂരാച്ചുണ്ട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നല്ല തുടക്കമേകിക്കൊണ്ട് കൂരാച്ചുണ്ടിൽ യു ഡി എഫ് കൺവെൻഷനും റാലിയും നടത്തി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഡിവിഷനുകളിലും വാർഡുകളിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളും നിയോജകമണ്ഡലം നേതാക്കളും നേതൃത്വം നൽകി. കൂരാച്ചുണ്ട് മണ്ഡലം വൈസ്  പ്രസിഡൻ്റ്  ഷാജു കാരക്കട അധ്യക്ഷത വഹിച്ച  കൺവെൻഷൻ നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് കോയമാസ്റ്റർ, നിസാർ ചേലേരി, ഓ കെ അമ്മദ്, വിൻസി തോമസ്, നസീറ ഹബീബ്, റീന മറിയം, അരുൺ ജോസ്, സമദ് പൂനത്ത്, ജോസ് വെളിയത്ത്, സണ്ണി പ്ലാത്തോട്ടം, മുഹമ്മദ് കൊടക്കൽ, സൂപ്പി തെരുവത്ത്, തോമസ് പോക്കാട്ട് നവാസ് ഒകെ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ സദസ്സിനെ അഭിസംബയോധന ചെയ്ത സംസാരിച്ചു. കൂരാച്ചുണ്ട് അങ്ങാടിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള റാലി ഗംഭീരമായി. അഗസ്റ്റിൻ കാരക്കട ചെയർമാനായും, ഓ കെ അമ്മദ് കൺവീനറായും,സണ്ണി പ്ലാത്തോട്ടത്തിൽ ട്രഷററായും 305 പേരടങ്ങുന്ന പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു. 





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി