വിദേശത്ത് വാഗ്ദാനം ചെയ്ത് ജോലി വിസത്തട്ടിപ്പ്; കൂരാച്ചുണ്ട് സ്വദേശി അറസ്റ്റിൽ
കൂരാച്ചുണ്ട്: വിദേശത്ത് ജോലിയും ഉപരിപഠനവും വാഗ്ദാനം ചെയ്ത് വ്യാ പക വിസ തട്ടിപ്പ് നടത്തിയ കേസിൽ കൂരാച്ചുണ്ട് സ്വദേശി ആൽബിൻ പി. ജെയിംസനെ കൂരാച്ചുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാ ളുടെ പേരിൽ അഞ്ചുസ്റ്റേഷ നുകളിലായി എട്ടുപരാതി നില വിലുണ്ട്. പ്രതി റിക്രൂട്ടിങ് സ്ഥാ പനം നടത്തിവരുകയാണ്. വി ദേശത്ത് ജോലിക്കും പഠനത്തി നുമുള്ള വിസ കുറഞ്ഞ ചെല വിൽ തരപ്പെടുത്തിക്കൊടുക്കു ന്നു എന്ന് ഓൺലൈൻ പര സ്യം നൽകിയാണ് ഉദ്യോഗാർ ഥികളെയും വിദ്യാർഥികളെയും കെണിയിൽപ്പെടുത്തിയിട്ടുള്ള ത്. ഇത്തരത്തിൽ ഒട്ടേറെ വി ദ്യാർഥികളിൽനിന്നും, ഉദ്യോ ഗാർഥികളിൽനിന്നും ലക്ഷക്ക ണക്കിന് രൂപ പ്രതി വിസ നൽ കാമെന്ന പേരിൽ വഞ്ചിച്ചെടു ത്തിട്ടുണ്ടെന്നാണ് വിവിധ പരാ തികളിൽ പറയുന്നത്. പ്രതിക്കെ തിരേ മുൻപും വ്യാജരേഖ ചമ ച്ചതിനും മറ്റും സമാനകേസു കൾ നിലവിലുണ്ട്. ഇതിനു പുറമേ പ്രവൃത്തിപരിചയ സർ ട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫി ക്കറ്റ്, ഭാഷാ പരിജ്ഞാന സർ ട്ടിഫിക്കറ്റ് എന്നിവ കൃത്രിമമായി ഉണ്ടാക്കി പലരെയും വിദേശ ത്തേക്ക് ജോലിക്കായി കയറ്റി വിട്ടിട്ടുണ്ടെന്നും ഇതിന് അന്യാ യപണം സമ്പാദിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെ ത്തിയിട്ടുണ്ട്. ആ പണം ഉപയോഗിച്ച് ഭൂമി സ്വന്തമാക്കിയതായും അന്വേ ഷണത്തിൽ തെളിഞ്ഞതായാ ണ് സൂചന. കൂരാച്ചുണ്ട് സബ് ഇൻസ്പെക്ടർ എസ്.ആർ. സു രജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതി യെ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Comments
Post a Comment