കൂരാച്ചുണ്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യൂത്ത് കോൺഗ്രസിനെ വഞ്ചിച്ചതായി മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ

 



കൂരാച്ചുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പിൽ അർഹമായ ഒരു പരിഗണനയും യൂത്ത് കോൺഗ്രസിന് കൂരാച്ചുണ്ടിൽ ലഭിച്ചില്ലെന്ന് മുൻ യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനീർ പുനത്തിൽ 

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് സീറ്റ് ലഭിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൂരാച്ചുണ്ട് ഡിബിഷൻ സീറ്റ് യൂത്ത് കോൺഗ്രസ് ആവിശ്യപ്പെട്ടിരുന്നെങ്കിലും ആ സീറ്റ് മൂന്ന് മാസം മുമ്പ് കേരളാ കോൺഗ്രസിൽ നിന്ന് രാജിവച്ചു വന്നയാൾക്കു മണ്ഡലം കോൺഗ്രസ് കമ്മിറ്റി നല്കിയിരുന്നു. കോൺഗ്രസ് പാർട്ടിയ്ക്കു വേണ്ടി പണിയെടുക്കുന്ന

യൂത്ത് കോൺഗ്രസിനോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാണിച്ചത് പൊറുക്കാനാവാത്ത വഞ്ചനാണെന്ന് മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുനീർ പുനത്തിൽ, ജിസ്സോ മാത്യു മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് നജീബ് മടവൻകണ്ടി, മുൻ മണ്ഡലം ഭാരവാഹി തേജസ്സ് കാട്ടുനിലം, അഗസ്റ്റിൻ പോളി, തോമസ് ആണ്ടുകുന്നേൽ, ആഷിക് കക്കാടുമ്മൽ ,ജസ്റ്റിൻ കാരക്കട എന്നിവർ പറയുകയുണ്ടായി. 

വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് മുൻ ഭാരവാഹികൾ അറിയിച്ചു. സമീപ പഞ്ചായത്തുകളിൽ കൃത്യമായ പരിഗണനയാണ് യൂത്ത് കോൺഗ്രസിന് ലഭിച്ചത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ കോക്കല്ലൂർ, പൂനത്ത് , കോട്ടൂർ , അവിടനല്ലൂർ തുടങ്ങിയ ഡിബിഷനുകളിൽ യൂത്ത് കോൺഗ്രസിനാണ് അതാതു മണ്ഡലം കമ്മിറ്റികൾ നല്കിയിരിക്കുന്നത്

സമീപ പഞ്ചായത്തുകളായ ചക്കിട്ടപാറ, കോട്ടൂർ, പനങ്ങാട്   യൂത്ത് കോൺഗ്രസിന് നല്കിയിട്ടുണ്ട് എന്നാൽ കൂരാച്ചുണ്ടിൽ മാത്രമാണ് ഒരു സീറ്റ് പോലും യൂത്ത് കോൺഗ്രസിന് ലഭിക്കാത്തത് .

വിവിധ പ്രതിഷേധങ്ങൾ സംഘടിച്ചും , ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ടിൽ സജീവമായിരുന്നുപ്രതിസന്ധി ഘട്ടത്തിൽ യുഡിഎഫ് നെ താങ്ങി നിർത്തിയത് യൂത്ത് കോൺഗ്രസ് ആയിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി