ടി.കെ.നസീറിന്റെ വിയോഗം നാടിന്റെ തീരാവേദനയായി. കൃഷിയെ ജീവനായി സ്നേഹിച്ച കൃഷി വകുപ്പ് അസി. ഡയറക്‌ടർ
ചക്കിട്ടപാറ : കൃഷിയെ ഉദ്യോഗമായി കാണാതെ ജീവനായി സ്നേഹിച്ച ഓഫിസറുടെ വേർ പാട് താങ്ങാനാകാതെ സഹപ്ര വർത്തകരും കർഷകരും. പേരാ മ്പ്ര കൃഷി വകുപ്പ് അസി. ഡയറ ക്ടർ പുന്നശ്ശേരി താനക്കണ്ടി ടി. കെ.നസീറിന്റെ മരണമാണ് തീരാ വേദനയായി മാറുന്നത്.
കൃഷി വകുപ്പിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത അദ്ദേഹം ഓഫിസുകൾക്കപ്പുറം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുക യും ഫയലുകളിൽ കാണാത്ത കർഷകരുടെ ജീവിതം തേടുകയും അവർക്ക് പരമാവധി സഹാ യങ്ങൾ എത്തിക്കുകയുംചെയ്തിരുന്നു.
വയലിലും പറമ്പിലും തനിക്ക് സ്വന്തമായുള്ള കൃഷിയിടങ്ങളി ലെ ജോലികൾ പൂർത്തിയാക്കു ന്നതായിരുന്നു ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന ജോലി. നെൽ കൃഷിയും പശു, ആട്, താറാവ് വളർത്തലും എല്ലാമായി തലയെ ടുപ്പുള്ള കർഷകനെന്ന നില യിൽ പ്രായോഗിക അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാ നും കൃഷി ഡയറക്ടറിലെ കർഷ കനു സാധിച്ചിരുന്നു. ജോലി ചെയ്ത കൃഷിഭവനുകളിൽ എല്ലാം മാതൃകാ പദ്ധതികൾ നട പ്പിലാക്കി വിജയിപ്പിച്ചു.
അഗ്രികൾചർ ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കട്ടിപ്പാറ, കിഴക്കോത്ത്, നന്മണ്ട കൃഷിഭവ നുകളിൽ ജോലി ചെയ്തിരുന്നു. കൃഷി വകുപ്പിന്റെ മേളകൾ നട ത്താനും വിജയിപ്പിക്കാനും എന്നുംമുന്നിലായിരുന്നു

Comments
Post a Comment