പ്രതിസന്ധിയൊഴിയാതെ കൂരാച്ചുണ്ടിലെ റബർ കർഷകർ
കൂരാച്ചുണ്ട്: മഴകാരണം ഉത്പാദനത്തിലെ ഇടിവും ഉയർന്ന കൂലിച്ചെലവും കേരളത്തിലെ റബർ കൃഷിക്ക് തിരിച്ചടിയാകുന്നു. ചെറുകിട- ഇടത്തരം കർഷകരെ സംബന്ധിച്ചിടത്തോളം ടാപ്പിംഗ് തൊഴിലവസരങ്ങൾ ലാഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്. മു ൻകാലങ്ങളിൽ ഒന്നോ രണ്ടോ ഏക്കർ സ്ഥലത്ത് കൃഷിയുള്ള ക ർഷകർ സ്വയം ടാപ്പിംഗ് ജോലികൾ ചെയ്തു. എന്നാൽ പു തിയ തലമുറ അതിൽ താൽപ ര്യം കാണിക്കുന്നില്ല. അവർ മറ്റ് തൊഴിൽ മേഖലകൾ തേടിപ്പോവുകയാണ്. തുടർച്ചയായ കാലവർഷവും കാലാവസ്ഥാ വ്യതിയാനവും കർഷകരുടെ എല്ലാപ്രശ്നങ്ങളും അട്ടിമറിക്കുന്നതാണ്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റബർ ടാപ്പിംഗിനെ സംബന്ധിച്ചിടത്തോളം ഓഫ് സീസൺ ആണ്.
ഡിസംബറോടെ ഇല കൊഴിയുന്നതിനാൽ റബർ ഉത്പാദനം കുറവായിരിക്കും, അതുമൂലം മൂന്നുമാസം ടാപ്പിംഗ് ന ടക്കില്ല. ശേഷിക്കുന്ന ഒമ്പതുമാ സക്കാലമാണ് റബ്ബറിൽനിന്ന് വ രുമാനം ലഭിക്കുന്നത്. മഴ കൂടുത ലായി പെയ്യുന്നതുമൂലം ആദാ യം എടുക്കാനാവാത്ത അവ സ്ഥയമാണ്. ഈ സമയത്ത് ടാപ്പു ചെ യ്യുന്ന പ ട്ടയുടെ മു ക ൾ ഭാഗത്ത് പ്ലാസ്റ്റിക് ഒട്ടിച്ചാൽ ഒരു പരിധിവരെ ടാപ്പിംഗ് ചെയ്‌ത് ആദായം എടുക്കാം. എന്നാൽ പ്ലാസ്റ്റിക്, പശമു തലായ സാധനങ്ങളുടെ വില കൂ ലിച്ചെലവ് എന്നിവ ഉൾപ്പെടെ ഒരു റബറിനു 30 രൂപ ചെലവ് വരും. കാരണം അതിൽ നിന്ന് കർഷകർക്ക് കാര്യമായ ലാഭം ഉണ്ടാകില്ലെന്ന് കൂരാച്ചുണ്ടിലെ റബ്ബർ കർഷകൻ ജോസഫ് വടക്കേടത്ത് കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.
ഒരു വർഷം ശരാശരി 120 ദിവസം ടാപ്പിങ് ലഭിച്ചാലേ മുതലാളിക്കും തൊഴിലാളിക്കും ലാഭകരമാകൂ എന്നിരിക്കെ ഇപ്പോൾ കാലാവസ്ഥ വ്യതിയാനം കാരണം 70 - 75 ദിവസന്തങ്ങളിൽ കൂടുതൽ ടാപ്പിംഗ് ലഭിക്കുന്നില്ലായെന്ന് റബർ ടാപ്പിംഗ് തൊഴിലാളിയായ രാജു സാക്ഷ്യപ്പെടുത്തുന്നു. ഇതിനാൽ റബർ ടാപ്പിംഗ് പാട്ടത്തിനെടുക്കാൻ പോലും ആളെ കിട്ടാത്ത അവസ്ഥയാണെന്ന് തോട്ടം ഉടമകളും പരിതപിക്കുന്നു.

Comments
Post a Comment