വാർഡ് മെമ്പറുടെ മക്കൾ ബോർഡുവെച്ച സംഭവം; രാവും പകലും കുടുംബത്ത് കയറിയിറങ്ങുന്നതല്ല ഹീറോയിസമെന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ

 


താമരശ്ശേരി :  ഫ്രഷ്കട്ട് സംഘർഷത്തിന്റെ പേരിലുള്ള രാപകൽ പോലീസ് റെ യ്ഡിൽ പൊറുതിമുട്ടി താമരശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം സംഷിദ ഷാഫിയു ടെ മക്കൾ വീട് സൂചിപ്പിച്ച് അറിയിപ്പ് ബോർഡ് വെച്ച സംഭവം വൈറലായതി നുപിന്നാലെ, പോലീസിനെതിരേ വിമർ ശനവുമായി പോലീസുകാരൻ. പോലീസി ലെ ക്രിമിനലുകളെക്കുറിച്ചും ആഭ്യന്തരവ കുപ്പിലെ ഉന്നതരുടെ ഗുണ്ടാബന്ധത്തെ ക്കുറിച്ചും മുഖ്യമന്ത്രിക്ക് കത്തെഴുതിയതി ന് സസ്പെൻഷനിലായ സീനിയർ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളി ക്കുന്നാണ് സാമൂഹികമാധ്യമത്തിൽ പോ സ്റ്റുമായി പോലീസിനെതിരേ രംഗത്തെ ത്തിയത്.

"കേരളത്തിലെ ഏറ്റവും ശക്തമായ സം രക്ഷണകവചത്തിൽ, ഏറ്റവും സുരക്ഷി തമായ ഗ്രാമത്തിൽ, ഒരു മലയുടെ മുക ളിലെ ഒളിത്താവളത്തിൽനിന്ന് കേരളം കണ്ടിട്ടുള്ള ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നിലെ പ്രതികളെ പിടിച്ച് ജയിലിലടച്ച കേരള പോലീസ്, വെണമെന്നുവെച്ചാൽ ഏത് വമ്പനെ യും നിസ്സാരമായി പിടിക്കാമെന്ന് പലവ ട്ടം തെളിയിച്ചതാണെ'ന്ന് ഫേസ്ബുക്കി ലിട്ട പോസ്റ്റിൽ ഉമേഷ് വള്ളിക്കുന്ന് അഭി പ്രായപ്പെട്ടു.

“ആ കേരളാപോലീസാണ് ഒരു ജന കീയ സമരത്തിലെ സംഘർഷത്തിൽ പ്ര തിചേർക്കപ്പെട്ടവരെ തിരഞ്ഞു രാവും പകലും വീടുകൾ കയറിയിറങ്ങി നാണം കെടുന്നത്! ആ പോലീസിനെയാണ് വീ ട്ടിലേക്കുള്ള വഴി എഴുതിവെച്ച്, അയൽ ക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് പിള്ളേരുവരെ ട്രോളുന്നത്! ആർക്കുവേണ്ടിയാണ് ഈ നാണം കെടൽ? ആരെയാണ് തോൽ പ്പിക്കാൻ ശ്രമിക്കുന്നത്? എന്തിനാണ് സ്വ ന്തംവില കളയുന്നത്? ഒളിവിൽപ്പോയ നാട്ടുകാരും മെമ്പറുമൊന്നും കുറ്റവാളി കളോ സമൂഹദ്രോഹികളോ അല്ല. കുടും ബത്തിനും വരും തലമുറയ്ക്കും ശുദ്ധവായു  ശ്വസിക്കുന്നതിനുവേണ്ടി സമരം ചെയ്തവ രാണ്. അധികാരികൾ പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോയ സമരത്തിനിടയിൽ ആരെങ്കിലും നുഴഞ്ഞുകയറി അക്രമം നടത്തിയിട്ടുണ്ടെങ്കിൽ അവരാരാണെന്ന് കണ്ടെത്തി, യഥാർഥ അക്രമികളെ പിടി കൂടി നീതിനടപ്പാക്കണം എന്നുതന്നെയാ ണ് പറയാനുള്ളത്.'

"രാവും പകലും കുടുംബത്ത് കയറിയി റങ്ങി കഴിഞ്ഞനൂറ്റാണ്ടിലെ പോലീസാകു ന്നതല്ല, ഒളിവിലുള്ളവരെ ഒളിച്ചി രിക്കുന്നിടത്ത് പോയി പിടിച്ചുകൊണ്ടുവ രുന്നതാണ് ഹീറോയിസ'മെന്ന് പറഞ്ഞാ ണ് എഫ്‌ബി പോസ്റ്റ് അവസാനിപ്പിക്കു ന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി