തദ്ദേശ തിരഞ്ഞെടുപ്പ്: കൂരാച്ചുണ്ടിൽ നിർണായക ചർച്ചകളുമായി കോൺഗ്രസ്
കൂരാച്ചുണ്ട്: കോൺഗ്രസിന്റെ സ്ഥാനാർഥി കളെ വിവിധ വാർഡ് കമ്മിറ്റിക ളിൽ വോട്ടെടുപ്പ് നടത്തിയും കമ്മിറ്റി അംഗങ്ങളോടു അഭിപ്രായം ചോദിച്ചുമാണു നിശ്ചയിക്കുന്നത്. കല്ലാനോട് 9 ാം വാർഡിൽ കമ്മിറ്റി തീരുമാനിച്ച സ്ഥാനാർ ഥിയും വർഷങ്ങളായി കോൺഗ്ര സ് പാർട്ടിക്ക് വേണ്ടി പ്രവർത്തി ക്കുന്ന പ്രാദേശിക നേതാവും വീ ടുകൾ കയറി പ്രചാരണം ആരംഭിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാർ ഥിയും ഈ വാർഡിൽ രംഗത്തിറ ങ്ങുമെന്നു സൂചനയുണ്ട്.
ഡിസിസി പ്രസിഡന്റ് ഒക്ടോ ബർ 21ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ പട്ടിക വിപുലപ്പെടുത്തി മണ്ഡലം കമ്മി റ്റി പ്രസിഡന്റിനു കത്ത് നൽകി യിട്ടും ഈ പട്ടികയിലെ ഔദ്യോഗിക ഭാരവാഹികളെ വിളിച്ചുകുട്ടി മണ്ഡലം കമ്മിറ്റി യോഗം ഇതുവ രെ ചേർന്നിട്ടില്ല. മുൻപുണ്ടായിരുന്ന മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ വാർഡുകളിൽസ്ഥാനാർഥി നിർണയം പൂർത്തി യാകുന്ന ഘട്ടത്തിലാണു പുതിയ ഭാരവാഹി ലിസ്റ്റ‌് വന്നത്. ഇത് മണ്ഡലം കമ്മിറ്റി അംഗീകരിക്കാ ത്തതിൽ ഒരു വിഭാഗം കോൺഗ്ര സ് നേതാക്കൾ പാർട്ടി പ്രവർത്ത നങ്ങളിൽ നിന്നു വിട്ടു നിൽക്കു ന്നതും പ്രശ്നമാകുന്നുണ്ട്.

Comments
Post a Comment