പുഴയിൽ ചാടി ആത്മഹത്യാ ശ്രമം; ജീവിതത്തിലേക്കെത്ത തോണിക്കാരും വാഹന യാത്രക്കാരനും.
കൊയിലാണ്ടി: മുത്താമ്പി പാലത്തിൽ നിന്നുംപുഴയിലേക്ക് ചാടിയ ആൾക്ക് വാഹന യാത്രക്കാരനും തോണിക്കാരും രക്ഷകനായി. ഇന്നലെ ഉച്ചക്ക് രണ്ടരയോടുകൂടിയാണ് കൊയിലാണ്ടി നമ്പ്രത്ത് കുറ്റി ഇയ്യചിറ അക്ഷയ് (28) ആണ് പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഇതെ സമയം അത് അതുവഴി വാഹനത്തിൽ പോവുകയായിരുന്നു കാവും തറ സ്വദേദേശി സിജീഷ് എന്നയാൾ ഉടൻതന്നെ പാലത്തിനു മുകളിൽ എത്തുകയും അതുവഴി പോകുകയായിരുന്ന ടിപ്പർ ലോറിയിൽ നിന്നും കയർ എടുത്തു കെട്ടി താഴേക്ക് ഇട്ടു കൊടുക്കുകയും ചെയ്‌തു. ശേഷം ചാടിയ ആൾ കയറിൽ പിടിച്ചു നിൽക്കുകയും പുഴയിൽ ഉണ്ടായിരുന്ന തോണിക്കാർ ഇദ്ദേഹത്തെ തോണിയിൽ കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. വിവരം കിട്ടിയതിനെത്തുടർന്ന് അഗ്‌നിരക്ഷാ സേന എത്തുകയും സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്‌തു. എഎസ്ടിഒ പി.എം.അനിൽ കുമാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Comments
Post a Comment