ജില്ലാ നേതൃത്വം ഇടപെട്ടു : കൂരാച്ചുണ്ടിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളായി
കൂരാച്ചുണ്ട് : പഞ്ചായത്ത് പ്രസിഡന്റായ മുസ്ലിം ലീഗിലെ ഒ.കെ. അമ്മദ് തിരഞ്ഞെടുപ്പിൽ മത്സരി ക്കാൻ സീറ്റ് ആവശ്യപ്പെട്ടതോടെ പ്രതിസന്ധിയിലായ സ്ഥാനാർഥിനിർണയ ചർച്ച പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ടതോടെ പരിഹരിച്ചു. മുൻപ് തീരുമാനിച്ചിരുന്ന പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.എസ്.ഹമീദിനെ 12-ാം വാർഡിൽ നിന്നും 13-ാം വാർഡി ലേക്ക് മാറ്റി പകരം 12-ാം വാർ ഡിൽ ഒ.കെ.അമ്മദിൻ്റെ സഹോദരൻ ഒ.കെ.ഇസ്മായിലിനെ യുഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചു. പഞ്ചായത്തിലെ 14 വാർ ഡുകളിൽ 4 സീറ്റുകളിൽ മുസ്ലിം ലീഗ് മത്സരിക്കും.
എസ്സി സംവരണ വാർഡായ പത്തിൽ ബിജു കടലാശ്ശേരിയും വനിത സംവരണ വാർഡായ 11ൽ നിലവിൽ 10-ാം വാർഡ് മെം ബറായ റസീന യൂസഫും മത്സരി ക്കും. വിവിധ വാർഡ് കമ്മിറ്റി ഭാര വാഹികൾ, പഞ്ചായത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നി വർ ജില്ലാ ലീഗ് ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തി ലാണ് സ്ഥാനാർഥികളെ തിരഞ്ഞെടുത്തത്.
ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റ് വി. കെ. സി. ഉമ്മർ മൗലവി, ജി ല്ലാ ലീഗ് സെക്രട്ടറി റഷീദ് വെങ്ങ ളം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.അഹമ്മദ് കോയ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എ.പി. അബ്ദു റഹ്മാൻ എന്നിവർ പങ്കെടുത്തു.

Comments
Post a Comment