അപര ശല്യത്തിൽ വലഞ്ഞ് ചക്കിട്ടപാറ
ചക്കിട്ടപാറ: നാലാം വാർഡ് പൂഴിത്തോട്ടിൽ യുഡിഎഫിന്റെ മോളി ആയിത്തമറ്റം കൈ ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മോളി കരിമാന്തടത്തിൽ മുന്തിരിക്കുല ചിഹ്നത്തിലും മോളി പുരയിടത്തിൽ പൈനാപ്പിൾ ചിഹ്നത്തിലും മത്സരിക്കുന്നു. കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് മത്സരിക്കുന്ന ചക്കിട്ടപാറ ആറാംവാർഡിൽ ജിതേഷ് കൂറ്റിലാട്ട് ആന്റിന ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസിലെ രതീഷ് (ഗിരീഷ് കോമച്ചംകണ്ടി) മത്സരിക്കുന്ന 11- ാം വാർഡിലും ടെന്നീസ് റാക്ക റ്റ് ചിഹ്നത്തിൽ ഗിരീഷും അങ്കത്തട്ടിലുണ്ട്. 12-ാം വാർഡിൽ കോൺഗ്രസിലെ ബിന്ദു ബാ ലകൃഷ്ണൻ കൈ ചിഹ്നത്തിൽ മത്സരിക്കമ്പോൾ പൈനാപ്പിൾചിഹ്നത്തിൽ മറ്റൊരു ബിന്ദുവുമുണ്ട്.

Comments
Post a Comment