വാഹനത്തിന്റെ പിഴ അടയ്ക്കാൻ സന്ദേശം വന്നത് ട്രാഫിക് പോലീസിന്റെ പേരിൽ; ലിങ്കിൽ അമർത്തി 'പണി' വാങ്ങി വ്യാപാരി.

 


മുക്കം: മുക്കത്ത് ട്രാഫിക്ക് പോലീസിന്റെ പേരിൽ വ്യാജ സന്ദേശമയച്ച് വ്യാപാരിയുടെ ഫോൺ ഹാക്ക് ചെയ്‌തതായി പരാതി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശി പൊലുകുന്നത്ത് റഷീദിന്റെ ഫോണാണ് ഹാക്ക് ചെയ്യപ്പെട്ടത്.

പന്നിക്കോട് കെ കെ കൂൾബാർ, അൽമൗണ്ട് ഹോട്ട് ആൻ്റ് കൂൾ എന്നീ സ്ഥാപനങ്ങൾ നടത്തുന്നയാളാണ് റഷീദ്. കഴിഞ്ഞ ദിവസം രാവിലെയാണ് റഷീദിന്റെ ജിയോ സിമ്മിലുള്ള വാട്സാപ് നമ്പറിലേക്ക് ശബ്ദ സന്ദേശവും ഒപ്പം ഒരു ആപ്ലിക്കേഷൻ്റെ ലിങ്കും എത്തിയത്.

വാഹനത്തിന്റെ്റെ ഫൈൻ സംബന്ധമായ ട്രാഫിക്ക് പോലീസിൻ്റെ പേരിലുള്ള സന്ദേശമായിരുന്നു അത്. തന്റെ വാഹനത്തിന് ഫൈൻ നിലവിലുള്ളതിനാൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയായിരുന്നുവെന്ന് റഷീദ് പറഞ്ഞു.

തുടർന്ന് ആധാർ നമ്പർ അപ്ഡേറ്റ് ചെയ്‌തതോടെ ഫോൺ മറ്റാരുടേയോ നിയന്ത്രണത്തിലായി. അപകടം മനസ്സിലാക്കിയ ഉടൻ തന്നെ അക്കൗണ്ടിലെ പണം മാറ്റിയതിനാൽ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല.

എന്നാൽ റഷീദിൻ്റെ ഫോണിൽ നിന്ന് നാട്ടിലെ ഗ്രൂപ്പുകളിലേക്കും ഫോണിൽ സേവ് ചെയ്ത‌ നമ്പറുകളിലക്കും ഈ മെസേജ് പോയതോടെ മറ്റ് നിരവധി പേരുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റഷീദ് മുക്കം പോലീസിൽ പരാതി നൽകി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി