കൂരാച്ചുണ്ടിൽ സബ് ട്രഷറിക്ക് ഭൂമിയുടെ രേഖ കൈമാറി
കൂരാച്ചുണ്ട്: സബ് ട്രഷറിക്കായി കെട്ടിടം പണിയാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി കണ്ടെത്തിയ 6 സെന്റ് ഭൂമിയുടെ രേഖ ഇന്ന് പഞ്ചായത്ത് പരിസരത്ത് നടന്ന പൊതു പരിപാടിയിൽ വെച്ച് ട്രഷറി ഡെപ്യുട്ടി ഡയറക്ടർ ഷാജി എം ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. അനിൽകുമാർ കെ (ജില്ലാ ട്രഷറി ഓഫീസർ), ജയശ്രീ വാര്യർ (കൊയിലാണ്ടി തഹസിൽദാർ), റംസീന നരിക്കുനി(ജില്ലാ പഞ്ചായത്ത് മെമ്പർ), ആന്റണി പുതുകുന്നേൽ(വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഡാർലി അബ്രഹാം പുല്ലoകുന്നേൽ(ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ), സിമിലി ബിജു(വിദ്ദ്യാഭ്യാസ/ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ), വാർഡ് മെമ്പർ ആൻസമ്മ എം ജെ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജു കാരക്കട, വി എസ് ഹമീദ്, പ്രഭീഷ് തളിയോത്ത്, വിൽസൺ പാത്തിച്ചാലിൽ, ഷിബു കട്ടക്കൽ, സൂപ്പി തെരുവത്ത്, എ കെ പ്രേമൻ, ജെയിമ്സ് കൂരാപ്പള്ളിൽ, വർഗ്ഗീസ് പാലക്കാട്, സുധി പിപി തുടങ്ങിയവർ ആശംസകളർപ്പിച്ചു. സബ് ട്രഷറി ഓഫീസർ സോമശേഖരൻ എം വി നന്ദി അറിയിച്ചു.

Comments
Post a Comment