മരുതോംങ്കരയിലും ചെറു ഭൂചലനം
മരുതോംങ്കര : മരുതോംങ്കര എക്കലിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കടകളിൽ ഉണ്ടായിറുന്ന അലമാരകൾ ചെറിയ ശബ്ദത്തോടെ കുലുങ്ങിയതായി കടയുടമകൾ പറഞ്ഞു. വീടുകളിൽ ഉണ്ടായിരുന്നവർക്കും സമാന അനുഭവം ഉണ്ടായി.
വൈകിട്ട് 4.40 തോടെയാണ് ചെറിയ ശബ്ദം കേട്ടെന്നും സെക്കന്റുകൾ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞിരുന്നു. പരിഭ്രാന്തരായ ജനങ്ങൾ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ഭൂചലനം സ്ഥിരീകരിച്ച് മരുതോംങ്കര പഞ്ചായത്ത് അധികൃതർ .ഭൂമിക്കടയിൽ ഉണ്ടായത് ചെറിയ ചലനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മരുതോംങ്കര പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

Comments
Post a Comment