'ജൂറി കണ്ണടച്ച് . ഇരുട്ടാക്കരുത് വരും തലമുറയ്ക്കുനേരെയാണ് നിങ്ങൾ കണ്ണടച്ചത്. ചലച്ചിത്ര പുരസ്ക‌ാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ പ്രതിഷേധം ശക്തം

 



കോഴിക്കോട്:  ഇന്ത്യയിൽ ഉടനീളം ജനാധിപത്യത്തിന്റെ വക്താവായി മാറിയ പ്രകാശ് രാജ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി ചെയർമാനായി വന്നപ്പോൾ    ജനാധിപത്യ മര്യാദകൾ പ്രതീക്ഷിച്ചു. പക്ഷേ മൈക്കിന് മുൻപിൽ മാത്രമേ ഈ വിളംബലുകൾ ഉള്ളൂ എന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ അർഹരെ പരിഗണിച്ചപ്പോൾ ഒരുകൂട്ടം അനർഹരും ഉണ്ടെന്നു തോന്നുന്നു പ്രൊഡ്യൂസർ മീട്ടു ആരോപണത്തിൽ വിധേയനായപ്പോൾ ആ സിനിമയും ആ സിനിമയിൽ അഭിനയിച്ച താരങ്ങളെയും ആ വർഷത്തെ ചലച്ചിത്ര അവാർഡ് നിർണയത്തിൽ പരിഗണിച്ചതേയില്ല. പക്ഷേ സ്ത്രീ പീഡനക്കേസ്. വനംവകുപ്പിന്റെ കേസ്. ലഹരി കേസ് തുടങ്ങിയവയിൽ ആരോപണ വിധേയനായ ആളുടെ രണ്ട് വരികൾ എന്തോ വിയർപ്പ്നാറിയപ്പോൾ കൊടുത്തു അവാർഡ്..? മൃഗീയ രംഗങ്ങൾ അമിതമായ ലൈംഗികത ഇത്തരത്തിലുള്ള ഒരു സിനിമയുടെ തിരക്കഥയ്ക്ക് സമൂഹത്തോട് പറയാനുള്ളത് എന്താണ് അവർക്കും കൊടുത്തു അവാർഡ്.? ഒരുപറ്റം യുവ നടന്മാരെ പരിഗണിച്ചപ്പോൾ ദേശീയ അവാർഡ് ജേതാവായ വിജയരാഘവനെ എന്തുകൊണ്ട് പരിഗണിച്ചില്ല..? അതിന് പുറമേയാണ് ബാലതാരങ്ങളെക്കുറിച്ചും. കുട്ടികളുടെ സിനിമയെക്കുറിച്ചും ജൂറി ചെയർമാൻ പറഞ്ഞ വാക്കുകൾ അവ തീർത്തും ജനാധിപത്യവിരുദ്ധമാണ്. കാരണം നിങ്ങളുടെ മുന്നിൽ വന്ന കുട്ടികളുടെ സിനിമകൾ ചിലപ്പോൾ ഈ കാലഘട്ടത്തിന്റെ കഥ പറഞ്ഞ. ആ സിനിമകൾ ഒന്നും ശരിയല്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടായേക്കാം പക്ഷേ എന്തുകൊണ്ട് എന്ന് നിങ്ങൾ വ്യക്തമാക്കണം അവരെ അടച്ചാക്ഷേപിക്കുന്നത് നിങ്ങളെപ്പോലെ ഒരു ജനാധിപത്യ വാദിയിൽ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല ഒന്നില്ലെങ്കിൽ നിങ്ങൾ കുട്ടികളുടെ സിനിമ കണ്ടില്ല. അല്ലെങ്കിൽ ആരുടെയോ പ്രേരണ നിമിത്തം ആ കാറ്റഗറി നിങ്ങൾ എടുത്തു മാറ്റി. കാലം മാറുമ്പോൾ കഥകൾ മാറും അത് ഉൾക്കൊള്ളാനുള്ള ഹൃദയ വിശാലത നിങ്ങൾക്കുണ്ടാകണം എത്രയെത്ര സിനിമകളിൽ എത്രയോ നല്ല അഭിനയ കഴിവുകൾ പല കുട്ടികളും കാഴ്ചവെച്ചു അവരെയും നിങ്ങൾ പരിഗണിച്ചില്ല ഈ കുട്ടികളും ഭാവിയുടെ വാഗ്ദാനങ്ങളാണ് ജൂറി നിങ്ങൾ തകർക്കുന്നത് അവരുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും ആണ് അതോടൊപ്പം ഒരു കൂട്ടം സിനിമ പ്രവർത്തകരെയും സ്തുതിപാടകർ വന്നപ്പോൾ നിങ്ങൾ ജനാധിപത്യം മറന്നു സിനിമകൾ കുറഞ്ഞു തുടങ്ങിയപ്പോൾ എന്തിനെയും ഏതിനേയും എതിർക്കുക അതുവഴി വാർത്താ പ്രാധാന്യം നേടുക ഇതും ഒരുതരം അഭിനയമാണ് ഭാവി താരങ്ങളെയും അവരുടെ സ്വപ്നങ്ങളെയും നിങ്ങൾ തല്ലിക്കെടുത്താൻ ജനാധിപത്യം അവർക്കും ഉള്ളതാണ് നിങ്ങൾ പരിഗണിക്കാത്തത് കൊണ്ട് കുട്ടിത്താരങ്ങൾ ഇല്ലാതാകുന്നില്ല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി