മരം മുറിച്ച് വഴിയിൽ തള്ളി; ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു
നാദാപുരം: മരം മുറിച്ച് വഴിയിൽ തള്ളിയത് ചോദ്യം ചെയ്ത യുവാവി നെ വീട്ടിൽ കയറി കുത്തിപരിക്കേ ൽപ്പിച്ചു. അയൽവാസി അറസ്റ്റിൽ. കുനിങ്ങാട് മുതുവടത്തൂർ സ്വ ദേശി കുനിയിൽ രഞ്ജിത്തിനാ ണ് കുത്തേറ്റത്. രഞ്ജിത്തിൻറെ അ യൽവാസി മീത്തും താഴെകുനി അരുണിനെയാണ് നാദാപുരം പോലീസ് അറസ്റ്റു ചെയ്‌തത്.
ക ഴിഞ്ഞ ദിവസമാണ് കേസിന് ആ സ്പദമായ സംഭവം. അരുണിന്റെ പറമ്പിലെ മരം മുറിച്ച് രഞ്ജിത്തി ൻ്റെ വഴിയിൽ തള്ളിയത് ചോദ്യം ചെയ്‌തതാണ് പ്രതിയെ പ്രകോപി പ്പിച്ചത്. തുടർന്ന് പ്രതി രഞ്ജിത്തിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിഭാ ര്യയുടെയും മറ്റും മുന്നിൽ വച്ച് കു ത്തി പരിക്കേൽപ്പിക്കുകയായിരു ന്നു.
രഞ്ജിത്തിന്റെ വാരിയെല്ലിന് സമീപമാണ് കുത്തേറ്റത്. പ്രതി യെ കോടതി രണ്ടാഴ്‌ചത്തേക്ക് റി മാൻഡ് ചെയ്‌തു.

Comments
Post a Comment