പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു




 വി എസ് ഹമീദ് @ കൂരാച്ചുണ്ട് പഞ്ചായത്ത് 13-)o വാർഡ് യുഡിഎഫ് സ്ഥാനാർഥി


കൂരാച്ചുണ്ട്: രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സജീവ സാന്നിദ്ധ്യം, എം എസ് എഫ് മുതൽ പടിപടിയായി സംഘടനാ പ്രവർത്തനം നടത്തി ദീർഘ കാലം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്നു. ഉപജീവനമാർഗമായി ചെറുകിട ബിസിനസുകൾ ചെയ്യുമ്പോഴും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്ന കർമ്മധീരൻ. മുസ്ലിം ലീഗ് പാർട്ടി കൂരാച്ചുണ്ടിൽ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മുന്നിൽ നിന്ന് നയിച്ച നായകൻ. മൂന്ന് ടെം കല്ലാനോട് സഹകരണ ബാങ്ക് ഡയറക്ടറായും വൈസ് പ്രസിഡണ്ടായും പ്രവൃത്തി പരിചയം.


മൂന്നര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പ്രവർത്തന കാലയളവിൽ പഞ്ചായത്ത് തലത്തിൽ മത്സര രംഗത്തേക്ക് വരുന്നത് ആദ്യമായി. വാർഡിലെ കൊച്ചു കുട്ടികൾക്ക് പോലും പരിചിതമായ ചിരിക്കുന്ന മുഖം. ഡെങ്കി രോഗം പടർന്ന് പിടിച്ച് പന്ത്രണ്ടോളം ജീവൻ കൂരാച്ചുണ്ട്   പഞ്ചായത്തിന് നഷ്ടമായ സാഹചര്യത്തിൽ അടി പതറാതെ ദുബായ് കെ എം സി സി എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ഭക്ഷണകിറ്റുകളും മരുന്നുകളും ജാതിമത വ്യത്യാസമില്ലാതെ അർഹർക്ക് എത്തിച്ചു നൽകാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചയാൾ. കോവിഡ് മഹാമാരി ലോക്‌ ഡൗൺ കാലത്തും വി എസിൻറെ സേവന സന്നദ്ധത നാടറിഞ്ഞതാണ്.


നാടറിയുന്ന നാടിനെയറിയുന്ന വി എസ് ഹമീദിന് ജയിക്കാതിരിക്കാൻ കഴിയില്ല. ജയിപ്പിക്കാതിരിക്കാൻ ജനങ്ങൾക്കും കഴിയില്ല. വാർഡിന്റെ പൾസറിയുന്ന സ്ഥാനാർത്ഥിക്ക് വികസന സ്വപനങ്ങളിലും കൃത്യമായ കാഴ്ചപ്പാടുണ്ട്. എതിർ സ്ഥാനാർത്ഥിയെക്കാൾ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് തന്നെയാണ് നിലവിലെ ട്രെൻഡ്. മുസ്ലിം ലീഗിന്റെ ഔദ്യോഗിക ചിഹ്നമായ കോണി അടയാളത്തിൽ വോട്ട് തേടി ആദ്യ റൗണ്ട് പൂർത്തിയാക്കി കഴിഞ്ഞു കുറഞ്ഞ ദിവസങ്ങൾ കൊണ്ട് വി എസ്‌ ഹമീദ്

വി എസ്‌ ഹമീദ് പറയുന്നു👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

"ഞാൻ ജയിച്ചാൽ ജനങ്ങൾ ആവശ്യപ്പെടാതെ തന്നെ പതിമൂന്നാം വാർഡിൽ എന്തൊക്കെ വേണമെന്ന് കണ്ടറിഞ്ഞു ചെയ്യുവാൻ എനിക്ക് കഴിയും. വാർഡിന്റെ സമഗ്ര വികസനമാണ് എന്റെ സ്വപ്നം. ജനങ്ങൾ നൽകുന്ന വിലയേറിയ വോട്ടിനു വികസനപ്രവർത്തനങ്ങളിലൂടെ ഞാൻ നന്ദി പറയും" .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി