കൂരാച്ചുണ്ടിൽ സിപിഐയ്ക്ക് സീറ്റില്ല, അമർഷം

 



കൂരാച്ചുണ്ട്: തദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിൻ്റെ ഭാ ഗമായി നടക്കുന്ന എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ഘടകകക്ഷിയായ സിപിഐക്ക് സീറ്റ് നൽകാത്തതിൽ അമർഷം.

കൂരാച്ചുണ്ട് പഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. 10 സീ റ്റ് സിപിഎം, നാല് സീറ്റ് കേരള കോൺഗ്രസ് - എം ഇങ്ങനെയാ ണിപ്പോൾ ധാരണയിലുള്ളത്. 12, 13 വാർഡുകളിൽ ഏതെങ്കിലും ഒരു സീറ്റ് തങ്ങൾക്ക് നൽകണ മെന്നായിരുന്നു സിപിഐ ആവശ്യപ്പെട്ടിരുന്നത്.

സിപിഎം അതിനു തയാറാകാത്തതിനാൽ പ്രതിഷേധ സൂചകമായി, ബാലുശേരി എംഎൽ എ കെ.എം. സച്ചിൻ ദേവിന്റെ നേ തൃത്വത്തിൽ കൂരാച്ചുണ്ടിൽ ഇ ന്ന് നടക്കുന്ന വിഷൻ ഓഫ് കു രാച്ചുണ്ട് പരിപാടിയിൽ പങ്കെടു ക്കാതെ സിപിഐ വിട്ടുനിൽക്കു മെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരേ എൽഡി എഫ് പുറത്തിറക്കിയ കുറ്റപത്രം പരിപാടിയിലും സിപിഐയെ ക്ഷണിച്ചില്ലെന്ന് ആരോപണമു ണ്ട്. 14ന് എൽഡിഎഫ് പഞ്ചായ ത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ക ൺവെൻഷനിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രഖ്യാപനം നടത്താനാണ് നീക്കം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി