കൂരാച്ചുണ്ടിൽ പൊതുശ്മശാനം യാഥാർഥ്യമാവുന്നതിൽ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് യുഡിഎഫ്

 


കൂരാച്ചുണ്ട്:  എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ടെക്നിക്കൽ സാങ്ഷൻ നേടിയെടുത്ത കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യമറിയിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രകടനം നടത്തി. ഭരണസമിതി ഇതിനായി പ്രയത്നിച്ചതിനു നന്ദി സൂചകമായായിരുന്നു യു ഡി എഫ് പ്രകടനം. 



അരുൺ ജോസ്,ഡാർളി അബ്രഹാം പുല്ലംകുന്നേൽ, ഷാജു കാരക്കട, വിഎസ് ഹമീദ്, മാനൂട്ടി കൊടക്കയിൽ, ഓ കെ ഇസ്മായിൽ, ജ്യോതിഷ് രായപ്പൻകണ്ടി , ജോൺസൺ തേനമ്മാക്കൽ, ഓ കെ ബഷീർ, ബസ്‌ലിൻ , ജെൻസിൽ, നിസാം കക്കയം, ബേബി മംഗലത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രകടനം നടന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയ്ക്ക് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എത്രയും പെട്ടെന്ന് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ശ്മാശാനത്തിൻറെ പ്രവർത്തികൾ വേഗത്തിലാക്കുമെന്ന്  ജനങ്ങൾക്ക് ഉറപ്പ് തരികയാണെന്നു ഓ കെ അമ്മദ് പറഞ്ഞു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി