കൂരാച്ചുണ്ട്, ചക്കിട്ടപാറ മലയോര മേഖല ബിഎൽഒമാർക്ക് ബാലികേറാ മല



കൂരാച്ചുണ്ട്/ ചക്കിട്ടപാറ:  മലയോര മേഖലയായ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ ബിഎൽഒമാർ അമിത ജോലിഭാരം കാരണം കടുത്ത മാനസിക സമ്മർദത്തിലെന്നു പരാതി. ബൂത്തിന്റെ അതിർ ത്തി കാണിച്ചു കൊടുക്കാൻ റവന്യു അധികൃതർ ക്കു സാധിക്കുന്നില്ല. വർഷങ്ങൾക്കു മുൻപു ബു ത്തുകളുടെ എണ്ണം കുറച്ചപ്പോൾ പഞ്ചായത്ത് പരിധിയിൽ 4 വാർഡുകളിലെ വരെ ഭൂപ്രദേശം ഇപ്പോൾ ഒരു ബൂത്തിൽ വരുന്നുണ്ട്.


ബൂത്തിലെ 1400 വരെയുള്ള വോട്ടർമാരുടെ വി വര ശേഖരണം ഒരു മാസം കൊണ്ട് അസാധ്യമാ ണ്. ബുത്ത് ലവൽ ഓഫിസർമാർ രാവിലെ 8 മു തൽ രാത്രി വരെ വീടുകൾ തേടി നടപ്പാണ്. വോ ട്ടർമാരുടെ ഫോൺ കോളുകൾക്കു മറുപടി കൊ ടുക്കേണ്ടതിനാൽ 24 മണിക്കൂറും ജോലിയെടു ക്കേണ്ട സ്ഥിതി. ഫോമുകൾ ഘട്ടം ഘട്ടമായി വി തരണം ചെയ്യുന്നതിനാൽ പല തവണ വീടുകൾ കയറിയിറങ്ങേണ്ട അവസ്ഥയുമുണ്ട്.


മലയോരത്തെ പല വീടുകളിൽ നിന്നും ആളു കൾ താമസം മാറ്റിയതും വോട്ടർമാരെ കണ്ടത്താൻ തടസ്സമാകുന്നു. വോട്ടർമാരുടെ ആശങ്കയും സംശയങ്ങ ളും ദൂരീകരിക്കേണ്ടതും ബി എൽഒമാർ തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് സമ യമായതിനാൽ ബൂത്ത് ലവൽ ഏജന്റ്മാരുടെ സേവനം ലഭിക്കാത്തതും ബിഎൽഒമാരുടെ ജോലിഭാരം വർധിപ്പിച്ചു. ഓൺലൈനായി ചെയ്യേണ്ടവയും ബി എൽഒമാരുടെ തലയിലാണ്. മേലുദ്യോഗസ്ഥരു ടെ കർശന നിർദേശവും മാനസിക സമ്മർദം വർ ധിപ്പിക്കുന്നു.

മലയോരത്ത് ഒരേ വീട്ടുപേരിൽ ഒന്നിലധികം കുടുംബങ്ങൾ ഉള്ളതും വോട്ടർമാരെ കണ്ടുപിടി ക്കുന്നതിൽ ബുദ്ധിമുട്ടിക്കുന്നു. ബിഎൽഒമാർ താ മസിക്കുന്ന ബൂത്തിൽ തന്നെ ഡ്യൂട്ടി നൽകിയാൽ വോട്ടർമാരെയും വീടുകളെയും അറിയുന്നതി നാൽ കുറച്ച് കൂടി സൗകര്യമാകുമെന്ന് അഭിപ്രാ യമുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി