പേരാമ്പ്രയിൽ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നൊച്ചാട് വടക്കേ നാറാണത്ത് റീന (47) ആണ് മരിച്ചത്.
തിങ്കളാഴ്ച ജോലി ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റീനയെ ഉടൻ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
ഭർത്താവ് ചന്ദ്രൻ (ടൈലർ). മക്കൾ വേദിക (പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഡിഗ്രി വിദ്യാർത്ഥി), വിഷ്ണു (നൊച്ചാട് ഹൈസ്കൂൾ എസ്എസ്എൽസി വിദ്യാർത്ഥി).
പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: ശാന്ത.

Comments
Post a Comment