കൂരാച്ചുണ്ട് പഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

 


കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയം പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാത്തിമ നിഷാന സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻറണി പുതുകുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർലി അബ്രഹാം, ആരോഗ്യ/വിദ്ദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിമിലി ബിജു, മെമ്പർമാരായ അരുൺ ജോസ്, ജെസ്സി ജോസഫ്, വിത്സൺ പാത്തിച്ചാലിൽ, അൻസാമ്മ എം ജെ, സിനി ഷിജോ, റസീന യൂസുഫ്, വിജയൻ കെ, രാഷ്ട്രീയ കക്ഷി നേതാക്കളായ അഗസ്റ്റിൻ കാരക്കട, കുര്യൻ ചെമ്പനാനിയിൽ, വി എസ് ഹമീദ്, ഇ സി ഗോപി, എം സി ജോയി മാസ്റ്റർ, ഇ കെ പ്രേമൻ, സൂപ്പി തെരുവത്ത്, ഷിബു ജോർജ് കടക്കൻ, ജോസഫ് പാലക്കാട്ട് തുടങ്ങിയവർ ആശംസകളർപ്പിച്ചു.



സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യനായ അൽക്ക ഷിനോജ്, ജില്ലാ സ്ഥാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ റിച്ചാർഡ് നിക്‌സൺ, പോസ്റ്റ് ഗ്രാഡ്വേഷൻ കരസ്ഥമാക്കിയ ഡോക്ടർ ആസിഫാ യൂസുഫ്, ജോലിയിൽ നിന്നും വിരമിച്ച ഏ ഇ വിപിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി മനിൽകുമാർ നന്ദി പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി