ഷാഫി പറമ്പിൽ എംപി നാളെ ചക്കിട്ടപാറയിൽ
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് നാളെ തുടക്കമാകും. നാളെ (ബുധൻ) ഉച്ചകഴിഞ്ഞ് 2.30ന് ചക്കിട്ടപാറയിൽ നടക്കുന്ന യു ഡി എഫ് കൺവെൻഷനു പുത്തനുണർവ്വേകിക്കൊണ്ട് എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ചക്കിട്ടപാറ മണ്ഡലത്തിലെ മുഴുവൻ യു ഡി എഫ് പ്രവർത്തകരും സ്ഥാനാർത്ഥികളും ചക്കിട്ടപാറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് ചക്കിട്ടപാറ യു ഡി എഫ് കമ്മിറ്റി അറിയിച്ചു.

Comments
Post a Comment