ജലവൈദ്യുത പദ്ധതിയുണ്ട്; പക്ഷേ, കക്കയം ഇരുട്ടിൽ

 


കക്കയം: വൈദ്യുതി ഉത്പാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ക കയത്തെ അങ്ങാടിയുടെ പരിസര പ്രദേശം ഇരുട്ടിൽ.

അങ്ങാടിയിൽ സ്ഥാപിച്ചിട്ടുള്ള ലോമാസ്റ്റ് ലൈറ്റ് ഒഴിച്ച് പരി സരങ്ങളിലും മറ്റും തെരുവുവിള ക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും കക്കയം അങ്ങാടിയിലെ പാലം മുതലുള്ള സമീപ ഭാഗങ്ങളിൽ സ്ഥാപിച്ച തെരുവു വിളക്കുകൾ മാസങ്ങളായി പ്രവർത്തനരഹി തമാണ്. ഇതോടെ പ്രദേശം പൂർ ണമായും ഇരുട്ടിലാണ്. വ്യാപാ ര സ്ഥാപനങ്ങളും മറ്റും പൂട്ടി ക ഴിഞ്ഞാൽ ഏറെ പ്രയാസത്തിലാണ്

പുലർച്ചെ സമയങ്ങളിൽ മദ്രസ യിലും, പള്ളികളിലും ക്ഷേത്ര ത്തിലേയ്ക്കും കൂടാതെ തൊഴി ലുകൾക്കായി പോകുന്ന നിരവ ധിയാളുകളും നിത്യേന ഇതുവ ഴി പോകുന്നുണ്ട്. ഒട്ടനവധി വിനോദ സഞ്ചാരികൾ എത്തിച്ചേ രുകയും ചെയ്യുന്ന ടൂറിസ്റ്റ് മേഖ ലയാണ്. കക്കയം അങ്ങാടിയു ടെ പരിസരങ്ങൾ വന്യമൃഗശല്യ മുള്ള കേന്ദ്രവുമാണ്. ഈ സാഹ ചര്യത്തിൽ കക്കയം സർക്കിൾ മു തൽ പാലം വരെയുള്ള ഭാഗങ്ങ ളിൽ അടിയന്തരമായി തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികാരികളോട് മാനസ കക്കയം യോഗം ആവ ശ്യപ്പെട്ടു. ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. സുനിൽ പാറപ്പുറം, തോമസ് വെളിയംകുളം, തോമസ് പോക്കാട്ട് എന്നിവ ർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി