ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ്; ചരിത്രം പറയാനുണ്ട് അന്നമ്മയ്ക്ക്

 


കോതമംഗലം: സംവരണമില്ലാതിരുന്ന കാലത്ത് മത്സരിച്ച് ജയിച്ച് കേരളത്തിലെ ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റായ ചരിത്രമാണ് കോതമംഗലം ഊന്നുകൽ മാറാച്ചേരി പുത്തയത്ത് അന്നമ്മ ജേക്കബിനുള്ളത്. പതിറ്റാണ്ടുകൾ പിന്നിട്ട് വിശ്രമ ജീവി തത്തിനിടയിൽ പുതുതലമുറയു ടെ ഇലക്ഷൻ തന്ത്രങ്ങൾ കൗ തുകത്തോടെ വീക്ഷിക്കുകയാ ണ് അന്നമ്മ.

പുരുഷാധിപത്യ കാലമായി രുന്നു 60കളിലെ രാഷ്ട്രീയ കേ രളത്തിൽ സ്ത്രീ രാഷ്ട്രീയത്തി ലിറങ്ങിയാൽ ആളുകൾ അതിശ യത്തോടെ നോക്കുന്ന കാലം. അക്കാലത്ത് അവസരങ്ങൾ സ്വ യം സൃഷ്ടിച്ച് രാഷ്ട്രീയ പടവുകൾ വെട്ടിപ്പിടിച്ച് മുന്നേറിയ കഥ പറയാനുണ്ട് അന്നമ്മയ്ക്ക്.

1963 മുതൽ കവളങ്ങാട് പഞ്ചാ യത്തംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ ചുമതലകളിൽ, 1984 വരെ പൊതു പ്രവർത്ത നരംഗത്ത് സജീവം. 1963 മുതൽ 68 വരെ വൈസ് പ്രസിഡന്റായി രുന്നു. 1968 മുതൽ 1979 വരെ പ്ര സിഡന്റായി. അതോടെ കേരള ത്തിലെ ആദ്യ വനിത പഞ്ചായ ത്ത് പ്രസിഡന്റ് എന്ന ബഹുമതി ക്കും അർഹയായി.

1979ലെ തെരഞ്ഞെടുപ്പിൽ സ്വ തന്ത്രയായി മത്സരിച്ച് എറണാ കുളം ജില്ലയിലെതന്നെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ തെര ഞ്ഞെടുക്കപ്പെട്ടു. 1984ലാണ് പൊതു പ്രവർത്തന രംഗത്തുനി ന്ന് പിൻമാറുന്നത്. തുടർന്ന് കു ടുംബ ജീവിതവും, കൃഷിയുമാ യി മുന്നോട്ടുപോയ അന്നമ്മ ഇ ന്ന് നവതിയുടെ നിറവിലേക്ക് അടുക്കുകയാണ്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി