"കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിച്ചന്തം"; ഇരുനിറത്തിൻ്റെ സംവിധായകൻ ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ്
സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ട സിനിമ ജിന്റോ തോമസിന്റെ ഫെയ്സ് ബുക്ക് പോസ്റ്.. ശ്രദ്ധേയമാകുന്നു
കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തും നിരവധി ഇന്റർനാഷണൽ അവാർഡുകൾ വാരിക്കൂട്ടിയതാണ് ഇരുനിറം. വിയറ്റ്നാം. കൊറിയൻ. തുടങ്ങിയ വിദേശരാജ്യങ്ങളിലും. അതുപോലെതന്നെ ചിത്രത്തിലെ അഭിനയത്തിന് തന്മയാസോൾ മികച്ച ബാലതാരവുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജെസ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ്. സത്യജിത്ത് റായി ഫിലിം സൊസൈറ്റി അവാർഡ്. പുലരി ടിവി ഇന്റർനാഷണൽ ഫിലിം അവാർഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ വർഷത്തെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജിൻ്റോ തോമസിനെ ലഭിക്കുകയുണ്ടായി.
നിറത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്നു പറയുകയാണ് ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് സംവിധാനം ചെയ്ത 'ഇരുനിറം'.
സംസ്ഥാന പുരസ്കാരം നേടിയ 'കാടകല'ത്തി ന്റെ തിരക്കഥാകൃത്ത് ജിൻ്റോ തോമസ് സംവിധാനം ചെ യത ഇരുനിറം റിലീസിനൊരുങ്ങി. രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തിൽ. പൊതുസമൂഹത്തിൽ നിലനിൽക്കു ന്ന കറുപ്പും വെളുപ്പുമെന്ന വേർതിരിവ് അമ്പിളി എന്ന ഏ ഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണു സിനി മ പറയുന്നത്.
'ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവ രോടാണ് ഈ സിനിമ സംസാരിക്കുന്നത്. വെളുപ്പും കറു പ്പുമെന്നു വേർതിരിക്കുന്ന ഒരു മതിൽ ഇപ്പോഴും ഇവിടെ യുണ്ട്. ആ മതിലാണു നമ്മൾ തകർക്കാൻ ശ്രമിക്കുന്നത്'-ജിന്റോ തോമസ് പറഞ്ഞു.

Comments
Post a Comment