കണ്ടക്ടറെ അക്രമിച്ച കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം; പേരാമ്പ്ര-വടകര റൂട്ടുകളിൽ സൂചനാ പണിമുടക്കിനൊരുങ്ങി സിഐടിയു
വടകര: പേരാമ്പ്ര-വടകര റൂട്ടുകളിൽ സൂചനാ പണിമുടക്കിനൊരുങ്ങി ബസ് & എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ സിഐടിയു. വടകര മേപ്പയിലിന് സമീപം കുട്ടോത്ത് എന്ന സ്ഥലത്തുവെച്ച് കൃഷ്ണ ശോഭാ ബസ്സിലെ കണ്ടക്ടർ അജ്‌മലിനെ അക്രമിച്ച കേസിലെ പ്രതികളെ പോലിസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. നവംബർ 18ന് സൂചനാ പണിമുടക്ക് നടത്താനാണ് യൂണിയൻ്റെ യോഗത്തിൽ ആഹ്വാനം ചെയ്തത്.
പേരാമ്പ്ര - പയ്യോളി - വടകര, ചാനിയം കടവ് -വടകര എന്നീ റൂട്ടുകളിലാണ് പണിമുടക്ക് നടത്തുക. പോലീസ് നിലപാട് തിരുത്തും വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് യൂണിയൻ തീരുമാനം. യോഗത്തിൽ പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ. അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എ. സതീശൻ, ഇ. പ്രദീപ് കുമാർ, പി.ടി. ശ്രീകാന്ത്, ജീവരാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Comments
Post a Comment