കാടെടുത്ത് കരിയാത്തുംപാറ ടൂറിസ്‌റ്റ് കേന്ദ്രത്തിലെ കാടും മുള്ളും അപകട ഭീഷണി
കൂരാച്ചുണ്ട് : ജില്ലാ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള ജലസേചന വകുപ്പിന്റെ കരിയാത്തുംപാറ ടൂറിസ്‌റ്റ് കേന്ദ്രത്തിലെ കാടും, മുള്ളും വിനോദ സഞ്ചാരികൾക്ക് അപകട ഭീഷണി. ദിവസേന നൂറുകണക്കിനു ടൂറിസ്‌റ്റുകൾ എത്തുന്ന കരിയാത്തുംപാറ ബീച്ച് മേഖലയിൽ മാസങ്ങളായി നിറഞ്ഞ കാട് വെട്ടി മാറ്റാൻ അധികൃതർ നടപടിയെടുക്കാത്തതാണു പ്രശ്നം.
30 രൂപയുടെ ടിക്കറ്റ് നൽകിയാണ് കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്. ടിക്കറ്റിനത്തിൽ മാത്രം വൻ തുക വരുമാനം ലഭിച്ചിട്ടും കാടു വെട്ടി സഞ്ചാരികൾക്ക് സുരക്ഷ ഏർപ്പെടുത്താൻ അധികൃതർ ശ്രമിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉണ്ട്. കാട് മുടിയ പ്രദേശത്ത് ഇഴജന്തുക്കളുമുണ്ട്. കഴിഞ്ഞ ദിവസം ടൂറിസ്റ്റ‌് സംഘ ത്തിലെ ഒരു കുട്ടിയെ പാമ്പുകടി യേറ്റ് ആശുപ്രതിയിൽ പ്രവേശി പ്പിച്ചിരുന്നു.
കരിയാത്തുംപാറ റിസർവോയർ തീരം, പുൽത്തകിടി, പുഴ, മലഞ്ചെരിവ് എന്നിവ ആസ്വദിക്കുന്നതിനായി കേന്ദ്രത്തിൽ എത്തുന്നവർക്ക് പ്രാഥമിക സൗകര്യം പോലും ഒരുക്കിയിട്ടില്ല. മഴ യത്തും വെയിലത്തും കയറിനിൽക്കാൻ താൽക്കാലിക ഷെഡ് പോലുമില്ല.

Comments
Post a Comment