പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് ഫീൽഡ് ഓഫീസും ആനിമൽ ഹോസ്‌പൈസ് സെന്റർ പ്രവൃത്തി ഉത്ഘാടനവും നടന്നു
ചക്കിട്ടപാറ: മലബാറിന്റെ അഭിമാനമായി മാറുന്ന ഒരു സ്വപ്ന പദ്ധതി കൂടി യാഥാര്‍ത്ഥ്യമാവുകയാണ്. ബയോളജിക്കല്‍ പാര്‍ക്ക് ഫീല്‍ഡ് ഓഫീസ് ഉദ്ഘാടനവും പരുക്കേറ്റ വന്യമൃഗങ്ങളെ ചികിത്സിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കേന്ദ്രമായ അനിമല്‍ ഹോസ്‌പൈസ് സെന്റര്‍ പ്രവൃത്തി ഉദ്ഘാടനവും നടന്നു.
15 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ ബയോളജിക്കല്‍ പാര്‍ക്ക് ഉത്തര കേരളത്തിന്റെ വന ടൂറിസം രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് കാരണമാകും. മുതുകാട് പേരാമ്പ്ര എസ്റ്റേറ്റിന്റെ 125 ഹെക്ടര്‍ ഭൂമിയാണ് ഇതിനായി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ബയോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് 3 ഹെക്ടറിനടുത്ത് ഭൂമിയാണ് ആവശ്യമായി വരിക. ബാക്കി വരുന്ന ഭാഗം അനിമല്‍ ഹോസ്‌പേസ് സെന്ററിനും ഭാവിയില്‍ ഒരു സഫാരി പാര്‍ക്കിന്റെ നിര്‍മ്മാണത്തിനുമായി ഉപയോഗിക്കാന്‍ കഴിയും. കാടും, കാട്ടാറുകളും റിസര്‍വോയറും അതിരിടുന്ന വന്യവശ്യതയാര്‍ന്ന ഈ പ്രദേശം വനം ടൂറിസത്തിന്റെ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമായി മാറാന്‍ പോവുകയാണ്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്തുവെച്ച് നടന്ന ചടങ്ങ് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചിഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ജെ. ജസ്റ്റിന്‍ മോഹന്‍ ഐഎഫ്എസ് അനിമല്‍ ഹോസ്‌പൈസ് സെന്റര്‍ പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.കെ.സുനില്‍ കുമാര്‍ ഐഎഫ്എസ് ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി വിശദീകരണം നടത്തി. കാട്ടാന ആക്രമിക്കാനെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്ന് കൊടുത്ത് വനപാലകരെ രക്ഷിച്ച പൂജ വിനോദിനെ ആദരിച്ചു.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എം ശ്രീജിത്ത്, വാര്‍ഡ് അംഗങ്ങളായ എം.എം പ്രദീപന്‍, കെ.എ. ജോസുകുട്ടി, ആലീസ് പുതിയേടത്ത്, രാജേഷ് തവട്ടത്ത്, ജിതേഷ് മുതുകാട്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.സി. സുരാജന്‍, ചക്കിട്ടപ്പാറ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ്, പിസികെ മാനേജര്‍ അമരുണ്‍ പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
എ.ജി ഭാസ്‌കരന്‍ (സിപിഐഎം), കെ.പി പ്രേമരാജന്‍ (സിപിഐ), പി.എം ജോസഫ് (എന്‍സിപി), സഫ മജീദ് (എന്‍സിപി), റജി കോച്ചേരി (കോണ്‍ഗ്രസ്), ബേബി കാപ്പുകാട്ടില്‍ കേരള കോണ്‍ഗ്രസ് എം), ആവള ഹമീദ് (മുസ്ലീം ലീഗ്), രാജന്‍ വര്‍ക്കി (കേരള കോണ്‍ഗ്രസ് ജേക്കബ്), രാജീവ് തോമസ് (കേരള കോണ്‍ഗ്രസ് ജേക്കബ്), ബിജു ചെറുവത്തൂര്‍ (ആര്‍ജെഡി), സുനില്‍ മാക്കുന്നുമ്മല്‍ (ബിജെപി) തുടങ്ങിയവര്‍ സംബന്ധിച്ചു.
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ കണ്ണൂര്‍ ബി.എന്‍. അന്‍ജന്‍ കുമാര്‍ ഐഎഫ്എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു ആഷിഖ് അലി നന്ദിയും പറഞ്ഞു.

Comments
Post a Comment