പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു

 


റസീന യൂസഫ് @ കൂരാച്ചുണ്ട് പഞ്ചായത്ത് 11-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി


"കൂരാച്ചുണ്ട് പതിനൊന്നാം വാര്‍ഡ്‌ റസീന യൂസുഫിന്റെ കൈകളില്‍ ഭദ്രം"


കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി റസീന യൂസുഫ് വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം പത്താം വാര്‍ഡിന്റെ വികസനക്കുതിപ്പിനു ചുക്കാന്‍ പിടിച്ച  വാര്‍ഡ്‌  മെമ്പര്‍ എന്ന നിലയിലും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ട്രാക്ക് റെക്കോര്‍ഡ്‌ കൈവശം വെച്ചു കൊണ്ടാണ് രണ്ടാമൂഴത്തിന് തയാറായത്. തന്‍റെതന്നെ ഉടമസ്ഥതയിലുള്ള ഇ സേവ സ്ഥാപനത്തില്‍ നിന്നുമുള്ള പൊതുജന സമ്പര്‍ക്കം, പുഞ്ചിരിയോടെയുള്ള പെരുമാറ്റം, സഹാനുഭൂതിയോടെയുള്ള ഇടപെടല്‍. ഇതൊക്കെ അവരെയൊരു സാമജികയാക്കി മാറ്റിയിരുന്നു. ആദ്യമായി പഞ്ചായത്ത് കാര്യാലയത്തില്‍ എത്തിയത് വാര്‍ഡ്‌ മെമ്പറായി. ഒപ്പം വൈസ് പ്രസിഡണ്ടായി സ്ഥാനക്കയറ്റം. ഭരണപ്രതിസന്ധി നേരിട്ട സമയത്ത് ഒരു മാസം പ്രസിഡണ്ടിന്റെ ചുമതല. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ച് മിടുക്ക് കാട്ടി. മുസ്ലിം ലീഗിന്‍റെകോണി ചിഹ്നം തന്‍റെകൂടി വിജയ ചിഹ്നമാണെന്ന് രണ്ടാമങ്കത്തിനു കച്ച മുറുക്കുന്ന റസീന യൂസുഫ് ഉറച്ച് വിശ്വസിക്കുന്നു. റസീന യൂസുഫിലൂടെ വാര്‍ഡ്‌ നിലനിറുത്താന്‍ കഴിയുമെന്ന് തന്നെയാണ് യു ഡി എഫ് ക്യാമ്പും പ്രതീക്ഷ വെക്കുന്നു.

റസീന യൂസഫ് പറയുന്നു

"കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ  പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് പുതിയ തലമുറയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതോടൊപ്പം ഈ നാട്ടിലെ കർഷകരെയും കർഷക തൊഴിലാളികളെയും സാധാരണക്കാരെയും പാവപ്പെട്ടവരെയും കൂടെ ഞാൻ എന്നും ഉണ്ടാകും"

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി