കൂരാച്ചുണ്ടിൽ തോക്ക് ലൈസൻസ് പുതുക്കി നൽകണമെന്നാവശ്യം

  


കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗശല്യം പെരുകി. മല യോര മേഖലയിലെ കർഷകർ ദുരിതത്തിലായ സാഹചര്യത്തിൽ - കർഷകരുടെ തോക്കിന് ലൈസ ൻസ് പുതുക്കി നൽകാൻ അടിയ ന്തര നടപടി സ്വീകരിക്കണമെന്ന്  കർഷക നേതാക്കൾ ആവശ്യപ്പെട്ടു

കാട്ടുപന്നി, മുള്ളൻപന്നി, മ യിൽ, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ കർഷകർ നട്ടു പരിപാലിക്കുന്ന വിളകൾ പൂർണമായും നശിപ്പിക്കുകയാണ്.

കൃഷി ഉപേക്ഷിക്കേണ്ട അവ സ്ഥയിലാണ് കർഷകർ. നാളി കേരത്തിന് വിലയുണ്ടെങ്കിലും കുരങ്ങുകൾ വ്യാപകമായി ഇള നീർ പറിച്ച് നശിപ്പിക്കുന്നതിനാ ൽ കേര കർഷകരും ദുരിതത്തി ലാണ്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിന് പഞ്ചായത്ത്ഉത്തരവ് നൽകിയെങ്കിലും തോക്കുകളുടെ ലൈസൻസ് പുതുക്കി നൽകാത്തതിനാൽ കാട്ടുമൃഗങ്ങളെ തുരത്തുന്നതിനു കർഷകർക്ക് സാധിക്കുന്നില്ല. ഈ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് സണ്ണി പാരഡൈസ്, കുര്യൻ ചെമ്പനാനി, തോമസുകുട്ടി ചെമ്മേച്ചേൽ, ജോസ് അറയ്ക്കൽ, ജോൺസൺ കക്കയം, ജോർജ് ദാസ് കാനാട്ട് എന്നിവർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി