ചക്കിട്ടപാറ ; പന്നിക്കോട്ടൂരിൽ ജനൽ ചില്ല് തകർത്ത പ്രതിയെ പിടികൂടി
ചക്കിട്ടപാറ : പന്നിക്കോട്ടൂർ സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന വടകര റീസർവ്വേ ആൻഡ് ലാൻഡ് റിക്കാർഡ് എന്ന സർക്കാർ സ്ഥാപനത്തിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത കേസിൽ പ്രതിയെ പെരുവണ്ണാമൂഴി പോലീസ് അറസ്റ്റു ചെയ്തു.
പന്നിക്കോട്ടൂർ സ്വദേശി കണ്ടി പൊയിൽസച്ചിൻ (27) . എന്നയാളാണ് പെരുവണ്ണാമുഴി പോലീസിന്റെ പിടിയിലായത്. 29 ന് രാത്രിയായിരുന്നു സംഭവം. റിസർവ ഓഫീസർ സിബിൽ ലാലിൻ്റെപരാതിയിൽ പെരുവണ്ണാമുഴി പോലീസ് കേസ് രജിസ്റ്റർ ചെയതത് . CCTV യും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇൻസ്‌പെക്ടർ അജിത്കുമാർ Si മാരായ ശരത്, മുനീർ, Scpo സമീർ. K. K, അനൂപ്, Cpo ഷൈജു, രാഹുൽ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments
Post a Comment