ചക്കിട്ടപാറയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് യുഡിഎഫ് കൺവെൻഷൻ ; ഷാഫി പറമ്പിൽ എംപി ഉൽഘാടനം ചെയ്തു
ജനവിരുദ്ധ ഭരണത്തിനെതിരെ ജനവിധിയുണ്ടാകുമെന്ന് ഷാഫി പറമ്പിൽ
ചക്കിട്ടപാറ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ ജനവിധിയുണ്ടാകുമെന്നും യുഡിഎഫിന് ഉജ്ജ്വല വിജയ പ്രതീക്ഷയാണുള്ളതെന്നും ഷാഫി പറമ്പിൽ എം പി. സമസ്‌ത മേഖലയിലും പരാജയപ്പെട്ട സംസ്ഥാന സർക്കാർ അവസാന നാളുകളിൽ ചില പ്രഖ്യാപനങ്ങൾ നടത്തുന്നത് പരാജയം മുന്നിൽക്കണ്ടാണ്.
ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾക്ക് ആത്മാർഥതയുണ്ടെങ്കിൽ മുൻകാല പ്രാബല്യം നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും ഹൈക്കോടതിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അന്വേഷണം മുന്നോട്ട് പോകില്ലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.വാർഡ് വിഭജനത്തിലും വോട്ടർപട്ടിക രൂപീകരണത്തിലും അപാകതകളുണ്ടായെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വികസനം തടഞ്ഞ സർക്കാരിന് ജനങ്ങൾ ചുട്ടമറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ച ക്കിട്ടപാറയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് യുഡിഎഫ് കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസരിക്കുവായിരുന്നു ഷാഫി പറമ്പിൽ എംപി. മണ്ഡലം പ്രസിഡൻ്റ് റെജി കേച്ചേരി, കെ ജോസുകുട്ടി,പി എം ജോർജ്, ബാബു കൂനംന്തടം, വാസു മാഷ്, പാപ്പച്ചൻ കൂനംന്തടം, ഗിരിജ ശശി, ആവള ഹമീദ്,രാജീവ് തോമസ്,ജോർജ്ജ് മുക്കള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
ചക്കിട്ടപാറയിൽ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ചക്കിട്ടപാറയിൽ ഉൾപെടെ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു .പൂഴിത്തോട് - പടിഞ്ഞാറെതറ ബദൽ റോഡിൻ്റെ പ്രവർത്തനത്തിനായി കേന്ദ്രത്തിൽ എല്ലാവിധ സമ്മർദ്ദവും ചെലുത്തുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു
മുന്നൊരുക്കത്തിലും സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും യുഡിഎഫ് മറ്റ് മുന്നണികളെക്കാൾ മുന്നിലാണ്. തിരഞ്ഞെടുപ്പിനെ 20 വർഷക്കാലത്തെ ചക്കിട്ടപാറയിലെ പ്രവർത്തനങ്ങൾ ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്നതിനുള്ള അവസരമായാണ് യുഡിഎഫ് കാണുന്നതതെന്നും എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു മേൽക്കക്കെയെന്നും ഷാഫി പറമ്പിൽ എംപി കൂട്ടി ചേർത്തു


Comments
Post a Comment