കുരുമുളക് സ്പ്രേ ചെയ്ത് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച വനിതയെ ജ്വല്ലറിയുടമ പിടികൂടി

 



കോഴിക്കോട്: പട്ടാപ്പകൽ ജ്വല്ലറി ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗി ച്ച് സ്വർണം തട്ടാൻ ശ്രമിച്ച യുവതിയെ ഉടമ തന്നെ പി ടികൂടി. പിടിക്കപ്പെടുമെന്ന് അറിഞ്ഞതോടെ യുവതി ബാഗിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യ ചെയ്യാനും ശ്ര മിച്ചു. ഇന്നലെ രാവിലെ പ ത്തരയോടെ പന്തീരാങ്കാവ് അങ്ങാടിയിലെ സൗപ ർണിക ജ്വല്ലറിയിലാണ് മോ= ഷണശ്രമം നടന്നത്. പെരു വയൽ പരിയങ്ങാട് തടായി സ്വദേശിനിയായ സൗദാ ബി (42)യാണ് പോലീസി ന്റെ പിടിയിലായത്


സ്വർണാഭരണം ആവ ശ്യപ്പെട്ടാണ് സൗദാബി എ ത്തിയത്. ജ്വല്ലറി ഉടമയായ മുട്ടഞ്ചേരി രാജൻ ആഭരണം എടുക്കാൻ തിരിഞ്ഞ തോടെ ഇയാളുടെ മുഖത്തേക്ക് യുവതി മുളക് ‌പ്രേ അടിക്കുകയായിരുന്നു. ആദ്യം പകച്ചുപോ യ ഉടമ മോഷണശ്രമം ആണെന്ന് മനസിലാക്കി യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഇതോടെയുവതി കൈയിൽ കരുതിയ മ റ്റൊരു കുപ്പിയിൽനിന്ന് പെട്രോ ൾ എടുത്ത് സ്വന്തം ദേഹത്ത് ഒ ഴിച്ചു.


യുവതിയും കട ഉടമയും ത മ്മിലുണ്ടായ മൽപ്പിടിത്തത്തിനി ടെ ബഹളം കേട്ട് സമീപത്തു ണ്ടായിരുന്നവർ ഓടിയെത്തി. ഇ വർ യുവതിയെ ബലം പ്രയോ ഗിച്ച് കീഴ്പ്പെടുത്തുകയായിരു ന്നു. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി യുവതിയെ ക സ്റ്റഡിയിലെടുത്തു. ആഴ്ചക ൾക്ക് മുമ്പ് സൗദാബി ജ്വല്ലറിയി ൽ പലതവണ എത്തിയതായി ഉ ടമ പറഞ്ഞു. എന്നാൽ അന്ന് കു ടെയുണ്ടായിരുന്ന ആൾ പണവു മായി എത്തിയില്ലെന്ന് പറഞ്ഞ് തിരികെ പോവുകയായിരുന്നു. പണം കടംചോദിക്കുന്നതി നു വേണ്ടിയാണ് ജ്വല്ലറിയിൽ എ ത്തിയതെന്നും അതിനിടയിൽ പെട്ടെന്ന് സംഭവിച്ചുപോയതാണെന്നുമാണ് യുവ തി പോലീസിനോടു പറഞ്ഞത്. യുവതിയുമായു ള്ള ബലപ്രയോഗത്തിൽ പരിക്കേറ്റ ജ്വല്ലറി ഉടമ പ്രാ ഥമിക ചികിത്സ തേടി ഉടമയുടെ പരാതിയിൽ പോ ലീസ് കേസെടുത്തു. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി