പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു
നുസ്രത്ത് ടീച്ചർ @ ചക്കിട്ടപാറ പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി
ചക്കിട്ടപാറ: വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നുസ്രത്ത് ടീച്ചർ ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ചക്കിട്ടപാറ പഞ്ചായത്തിലെ പത്താം വാർഡിൽ നിന്നും മത്സരിക്കുകയാണ് നുസ്രത്ത് ടീച്ചർ എന്ന ജനകീയ മെമ്പർ കഴിഞ്ഞ തവണ യുഡിഎഫിനു വേണ്ടി പതിമൂന്നാം വാർഡ് തിരിച്ചുപിടിച്ചത് നുസ്രത്ത് ടീച്ചർ എന്ന മുസ്ലിംലീഗിന്റെ പോരാളിയായിരുന്നു പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും കൂടെ നിന്നുകൊണ്ട് തന്റെ വാർഡിലെ എല്ലാ പ്രശ്നങ്ങളിലും ജനങ്ങളോട് ചേർന്ന് പ്രവർത്തിച്ച സമ്മതയായ ജനകീയ മെമ്പർ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന നല്ലൊരു അധ്യാപിക. ഒപ്പം മികച്ച പ്രാസംഗിക ഇത്തവണ ചക്കിട്ടപാറ പഞ്ചായത്തിലെ പത്താം വാർഡിൽ സ്വന്തം നാട്ടിൽ നാട്യങ്ങൾ ഇല്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരിയും ജനാധിപത്യ ബോധവും രാഷ്ട്രീയ നിലപാടുകളും എല്ലാ മനുഷ്യരെയും ഒരേപോലെ കാണുകയും ഒരേപോലെ കേൾക്കുകയും ചെയ്യുന്ന ടീച്ചറിന് പത്താം വാർഡിൽ വിജയം സുനിശ്ചിതമാണ് കഴിഞ്ഞ കുറെ കാലങ്ങളായി വികസനത്തിൽ പിന്നോട്ട് നിൽക്കുന്ന ചക്കിട്ട പാറയിലും സാധാരണക്കാരിൽ സാധാരണക്കാർ മാത്രം തിങ്ങിപ്പാർക്കുന്നതും കർഷകരും കാർഷിക തൊഴിലാളികളും മറ്റ് ഇതര തൊഴിലാളികളും അധിവസിക്കുന്ന പത്താം വാർഡ് ആൾക്കൂട്ടത്തെ നോക്കി വാഗ്ദാന പ്രസംഗങ്ങൾ മാത്രം നടത്തുന്ന മെമ്പർമാരും വന്നുപോയ പത്താം വാർഡിനെ വികസനത്തിന്റെ പാതയിലേക്ക് മാറ്റിമറിക്കുവാൻ ടീച്ചറിന് സാധിക്കട്ടെ സൗമ്യമായ പെരുമാറ്റവും സാധാരണക്കാരിയായ അധ്യാപികയുംആണ് നുസ്രത്ത് ടീച്ചർ
നുസ്രത്ത് ടീച്ചർ പറയുന്നു👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
"രാഷ്ട്രീയ അന്ധത ബാധിച്ച് ജനകീയ പ്രശ്നങ്ങളോട് പിന്തിരിഞ്ഞു നിൽക്കുന്ന അഴിമതിയും കമ്മീഷണറുകളും ജനാധിപത്യ വിരുത നിലപാടുകളും ഉള്ള ഒരു ഭരണസമിതി ഇനി നമുക്ക് വേണ്ട. നമ്മളെ അറിയുന്ന നാം അറിയുന്ന ജനാധിപത്യ ബോധമുള്ള ഒരു ഭരണസമിതി ചക്കിട്ടപാറക്ക് നേടിയെടുക്കാം പത്താം വാർഡിനെ വികസന വഴിയെ മുന്നോട്ടു ഞാൻ ചലിപ്പിക്കും"

Comments
Post a Comment