റീമാ മറിയം കൂരാച്ചുണ്ടിൽ പര്യടനം നടത്തി
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ സ്ഥാനാർത്ഥി റീമാ മറിയം കൂരാച്ചുണ്ട് പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. അങ്ങാടി, സെന്റ് തോമസ് ഫെറോന ദേവാലയം, കല്ലാനോട് സെന്റ് മേരീസ് ദേവാലയം, കല്ലാനോട് അങ്ങാടി തുടങ്ങിയ ഭാഗങ്ങളിൽ ജനങ്ങളെ കണ്ട് വോട്ടഭ്യർത്ഥിച്ചു.
ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ മുൻ അംഗം റംസീന നരിക്കുനി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്, സ്ഥാനാർത്ഥികളായ വി എസ് ഹമീദ്, ഇസ്മായിൽ ഓകെ, ബിജു കടലാശേരി, റസീനാ യൂസുഫ്, എം എസ് എഫ്, ഹരിത, യൂത്ത് ലീഗ് നേതാക്കൾ, മുഹമ്മദ് കൊടക്കൽ, ബ്ലോക്ക് സ്ഥാനാർഥി അരുൺ ജോസ്, മുഹമ്മദ് നടുക്കുനി, ദാമോദരൻ നായർ തുടങ്ങിയവർ അനുഗമിച്ചു.

Comments
Post a Comment