വൃദ്ധയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമം; രണ്ടുപേരെ കയ്യോടെ പൊക്കി നാട്ടുകാർ

 


തിരുവനന്തപുരം :  അരുവിക്കരയിൽ വൃദ്ധയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. നെടുമങ്ങാട് - വെള്ളനാട് റോഡിൽ ആണ് സംഭവം.

മുണ്ടേല - കൊക്കോതമംഗലത്ത് വച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമിച്ച അരുവിക്കര സ്വദേശികളായ നൗഷാദ് (31), അൽ അസർ (35) എന്നിവരെയാണ് അരുവിക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ വൈകിട്ട് 6 മണിയോടെ സംഭവം. മുണ്ടേല സ്വദേശി സുലോചന (68) യുടെ മാലയാണ് പൊട്ടിക്കാൻ ശ്രമം നടന്നത്. വീട്ടിലേക്ക് പോകാൻ നെടുമങ്ങാട് നിൽക്കുകയായിരുന്ന സുലോചനയുടെ അടുത്ത് ഓട്ടോ നിർത്തി മുണ്ടേലയിലേക്ക് പോകുന്നെന്ന് അറിയിച്ചതോടെ സുലോചന അതിൽ കയറി.

കൊക്കോതമംഗലത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്നവർ സുലോചനയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ സുലോചന നിലവിളിച്ച് പുറത്തിറങ്ങി. ഈ സമയം നൗഷാദിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

സ്ഥലത്ത് നിന്ന് കടന്ന് കടഞ്ഞ ഓട്ടോ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുലോചന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി