വീട്ടിൽനിന്ന് പുറത്താക്കി ആറാം ക്ലാസുകാരൻ അന്തിയുറങ്ങിയത് ഷെഡ്ഡിൽ.
വിശപ്പ് അടക്കാൻ ജ്യൂസ് മാത്രം
കൂത്താട്ടുകുളം : അച്ഛനും അമ്മയും തമ്മിലുള്ള തർക്കവും മുത്തശ്ശി യുടെ കടുംപിടിത്തവും കാരണം വീ ട്ടിൽനിന്നു പുറത്തായ ആറാം ക്ലാസുകാരൻ ഏറെ നാളായി അമ്മയൊപ്പം കഴിഞ്ഞത് കാടുപിടിച്ച സ്ഥലത്തെ തകർന്ന തുറന്ന ഷെഡ്ഡിൽ സ്കൂളി ലെ കൗൺസലിങ്ങിനിടെ കുട്ടിയുടെ കഥയറി ഞ്ഞതോടെ പോലീസും ചൈൽഡ് ലൈൻ പ്രവർ ത്തകരുമെത്തി. ഒടുവിൽ വീട്ടിൽ തിരിച്ചുകയറ്റി.
തിരുമാറാടി പഞ്ചായത്തിലെ പൊതുവിദ്യാലയത്തിലെ ആറാം ക്ലാ സിൽ ജ്യൂസ് കുപ്പികൾ കണ്ടെത്തി യതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഒരു കുട്ടി ക്ലാ സിൽ പതിവായി ജ്യൂസുമായെത്തു ന്നത് മനസ്സിലായി. കുട്ടിക്ക് വീട്ടിൽ നിന്നു ഭക്ഷണം കിട്ടുന്നില്ലെന്നും അമ്മ ദിവസേന നൽകുന്ന 20 രൂപ കൊണ്ട് ജ്യൂസ് വാങ്ങിക്കഴിക്കുകയാണെന്നും കുട്ടി പറഞ്ഞു. കൂത്താട്ടു കുളത്തെ സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരിയായ അമ്മയെ സ്കൂൾ അധികൃതർ വിളിച്ചുവരുത്തി. അമ്മയും അച്ഛനും തമ്മിൽ തർക്കമുണ്ടെ ന്നും മുത്തശ്ശി (അച്ഛന്റെ അമ്മ) നാളുകളായി കു ട്ടിയെ വീട്ടിൽ കയറാൻ അനുവദിക്കുന്നില്ലെന്നും വ്യക്തമായി.
വീട്ടിലുണ്ടാക്കുന്ന ഭക്ഷ ണം കുട്ടിക്ക് കൊടുക്കാൻ മു ത്തശ്ശി സമ്മതിക്കാത്തതിനാലാണ് അമ്മ 20 രൂപ നൽകുന്നതെന്നും വ്യ ക്തമായി. സ്കൂളധികൃതർ കൂത്താട്ടുകുളം പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചു. വെള്ളിയാഴ്ച ചൈൽഡ് ലൈൻ അധികൃതർ സ്കൂ ളിലും കുട്ടിയുടെ വീട്ടിലുമെത്തി. തു ടർന്നാണ് പോലീസ് ഇടപെടലിൽ ഇവരെ വീട്ടിൽക്കയറ്റിയത്.

Comments
Post a Comment