അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചക്കിട്ടപാറയിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

 


ചക്കിട്ടപാറ : സ്ഥാനാർത്ഥി നിർണ്ണയത്തിൽ സ്വഭാവികമായി ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാത്രം ആണ് യുഡിഫിൽ ഉണ്ടായതെന്നും അതെല്ലാം പരിഹരിച്ചെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പൂർണ്ണ സംതൃപ്തനാണെന്നും മണ്ഡലം പ്രസിഡൻറ് റെജി കൊച്ചേരി പറഞ്ഞു.

ചക്കിട്ടപാറയിൽ യുഡിഎഫ് മുന്നണി ഉജ്വല വിജയം നേടുമെന്നും എൽഡിഎഫ് നടത്തിയ ആരോപണങ്ങൾ അസംബന്ധമാണെന്നും അതെല്ലാം ഭരണ പരാജയങ്ങൾ മറക്കാനുള്ള തന്ത്രം ആയിരുന്നുവെന്നും അതൊന്നും വില പോകില്ലയെന്നും ജിതേഷ് മുതുകാട് അഭിപ്രായപ്പെട്ടു

മുന്നണി ഒറ്റക്കെട്ടായി പ്രചരണ പരിപാടികൾ തുടങ്ങി കഴിഞ്ഞുവെന്നും പ്രവർത്തകരുടെ വോട്ട് തള്ളി ജയിക്കാനുള്ള ഭരണ മുന്നണിയുടെ കുതന്ത്രങ്ങൾ  വോട്ടർമാർ തിരിച്ചറിഞ്ഞു കഴിഞെന്നും എബിൻ കുബ്ലാനി കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.


ചക്കിട്ടപാറ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചയെ തുടർന്ന് കോൺഗ്രസ്, മുസ്ല‌ിം ലീഗ്, കേരള കോൺഗ്രസ് തർക്കത്തിന് പരിഹാരമായി. പഞ്ചായത്തിലെ 16 വാർഡുകളിൽ 15 സീറ്റുകളിൽ കോൺഗ്രസും ഒരു വാർഡിൽ മുസ്ലിം ലീഗും മത്സരിക്കും.

ചക്കിട്ടപാറ പഞ്ചായത്തിലെ 2 ബ്ലോക്ക് ഡിവിഷനുകൾ ഘടക കക്ഷികൾക്ക് നൽകിയാണ് പ്രശ്നത്തിന് പരിഹാരം കണ്ട ത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായ ത്ത് എസ്‌സി സംവരണമായ ചക്കിട്ടപാറ ഡിവിഷനിൽ മുസ് ലിം ലീഗ് പ്രതിനിധി ജനവിധി തേടും. വനിത സംവരണമായ മു തുകാട് ഡിവിഷനിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിനിധി മത്സരിക്കും


1. നിഷ ഷിജു കല്ലുങ്കൽ

2. ജിൻസി ജോസഫ്

3. ജിനീഷ് കല്ലുപുറത്ത് 

4. മോളി തോമസ്

5. മണി പാട്ടാളി 

6. ജിതേഷ് മുതുകാട്

7. ഷീന റോബിൻ

8. രഞ്ജിനി സുനിൽ

9. ജോസ് ചെറുവള്ളി

10. നുസ്രത്ത് ടീച്ചർ

11. ഗിരീഷ് കോമച്ചും കണ്ടി 

12. ബിന്ദു ബാലകൃഷ്ണൻ

13. കോടേരി മൊയ്‌തീൻ

14.ബാബു പള്ളിക്കൂടത്തിൽ 

15. എലിസബത്ത് പി ജെ 

16. ജെയിംസ് മാത്യു




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി