ചക്കിട്ടപാറയിൽ യുഡിഎഫിൽ പൊട്ടിത്തെറി; ലീഗ് ഒറ്റയ്ക്ക് മത്സരിക്കും.
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലെ സീറ്റ് വിഭജനത്തെ ചൊല്ലി യുഡിഎ ഫിൽ ഘടകകക്ഷികളുടെ തർ ക്കം തീർക്കാൻ ഉഭയകക്ഷിചർ ച്ച വിജയിച്ചില്ല. ഇതോടെ മുസ്ലിംലീഗും കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും വേറി ട്ട് മത്സരിക്കും. മുസ്ലിംലീഗ് 3, 11, 12, 13 വാർഡുകളിൽ ഒറ്റയ്ക്ക് നാമനിർദേശപത്രിക നൽകാൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അഷറഫ് മിട്ടിലേരി, വി.കെ. അസൻകുട്ടി, നുസ്രത്ത്, പെരി ഞ്ചേരി കുഞ്ഞമ്മദ് എന്നിവരാ ണ് സ്ഥാനാർഥികൾ. മുസ്‌ലിം ലീഗിന് കഴിഞ്ഞതവണത്തെ 13-ാം വാർഡിന് പകരം പത്താം വാർഡ് നൽകാമെന്നാണ് കോൺഗ്രസ് അറിയിച്ചിരുന്നത്.
മത്സരിച്ച സീറ്റ് നൽകിയില്ലെ ങ്കിൽ ജയസാധ്യതയുള്ള സീറ്റ് നൽകണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് വഴങ്ങിയില്ല. 13 ഇല്ലെങ്കിൽ 12-ഓ മൂന്നാം വാർഡോ നൽകണമെന്നാണ് മുസ്‌ലിംലീഗ് ആവ ശ്യപ്പെട്ടത്. 13-ാം വാർഡിൽ മുന്നണിമര്യാദലംഘിച്ച് ഉഭയ കക്ഷിചർച്ചയ്ക്ക് മുൻപുതന്നെ കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ചുവെന്നും മുസ്‌ലിം ലീഗ് പരാതിപ്പെട്ടു.
കേരള കോൺഗ്രസ് ജേക്ക ബ് വിഭാഗവും ഇടഞ്ഞുതന്നെ യാണ്. 15-ാം വാർഡാണ് ജേ ക്കബ് വിഭാഗത്തിന് നൽകാമെ ന്ന് പറഞ്ഞത്. എന്നാൽ, 13-ാം വാർഡാണ് പാർട്ടി ആവശ്യപ്പെട്ടത്. ഇതോടെ 11-ലോ ഒൻപതി ലോ മത്സരിക്കാനാണ് ജേക്കബ് വിഭാഗത്തിന്റെ തീരുമാനം. ജില്ലാ സെക്രട്ടറി രാജൻ വർക്കി തന്നെ സ്ഥാനാർഥിയായേക്കും. പിണങ്ങിനിന്നിരുന്ന കേരള കോൺഗ്രസിന് മുതുകാട് ബ്ലോ ക്ക് ഡിവിഷൻ നൽകി പ്രശ്നപരിഹാരമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറായിട്ടുണ്ട്. കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തിന് വിജയി ച്ച രണ്ടാം വാർഡാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരു ന്നത്. എന്നാൽ, ഒന്നാം വാർ ഡിൽ മത്സരിക്കാനായിരുന്നു കോൺഗ്രസ് നിർദേശിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുസമ യത്ത് അടുത്തതവണ ആവശ്യ പ്പെടുന്ന സീറ്റ് നൽകാൻ ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ കരാറുണ്ടാക്കിയിരുന്നുവെന്നാണ് കേരള കോൺഗ്രസ് നേതാ ക്കൾ പറയുന്നത്. ഇതോടെ ജില്ലാനേതൃത്വം ഇടപെട്ട് പ്ര ശ്നം അടിയന്തരമായി പരിഹരിക്കാൻ നിർദേശിക്കുകയായിരു ന്നു. ഇതോടെയാണ് ബ്ലോക്ക് ഡിവിഷൻ നൽകാമെന്ന് ധാരണയായത്. പഞ്ചായത്ത്തലത്തിൽ മത്സരിക്കേണ്ടെന്ന് കേരള കോൺഗ്രസ് തീരുമാനി ക്കുകയും ചെയ്തു.
കോൺഗ്രസ് മത്സരിക്കുന്ന മൂന്നാം വാർഡിനായി ഒന്നിലധികം പേർ രംഗത്തുള്ളതിനാൽ തർക്കം തീർക്കാൻ മേൽക്കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്

Comments
Post a Comment