പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു



ജിൻസി മനോജ് @ ചക്കിട്ടപാറ പഞ്ചായത്ത് 2-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി

ചക്കിട്ടപാറ:  ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചെമ്പനോട മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ജിൻസി മനോജ്. തികച്ചും സാധാരണക്കാരിൽ സാധാരണക്കാരിയെ നിന്നും കോൺഗ്രസ് കണ്ടെത്തിയ വീട്ടമ്മയായ സ്ഥാനാർഥി. കഴിഞ്ഞ കാലങ്ങളിൽ തൊഴിലുറപ്പ് മേറ്റായി പ്രവർത്തിച്ചു. കർഷകരുടെയും സാധാരണക്കാരുടെയും തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലും പൊതുസമ്മതയായ സാരഥി അവരിൽ ഒരാളായി മാറി. അതിനുപുറമേ ഉപജീവനമാർഗത്തിനായി ഒരു തൊഴിലാളിയായും മാറിയ ജിൻസി മികച്ച സംഘാടക നേതൃപാടവം സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിലും ആ പ്രശ്നങ്ങൾക്ക് തന്നെക്കൊണ്ട് ആകും വിധം പരിഹാരങ്ങൾ ഉണ്ടാക്കുവാനും ജിൻസിക്ക് സാധിച്ചിട്ടുണ്ട്.


 ജിൻസി മനോജ് പറയുന്നു👇🏻👇🏻👇🏻👇🏻👇🏻👇🏻

നാട്ടിലെ സാധാരണക്കാരുടെയും തൊഴിലുറപ്പ് തൊഴിലാളികളെയും കൂടെ ജീവിക്കുന്ന ഞാനും ഒരു തൊഴിലാളിയാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കാൻ സാധിക്കും. അതുപോലെ കഴിഞ്ഞ കാലത്തെ വാർഡിലെ ജനപ്രിയരായ മെമ്പർമാരുടെ കൂട്ടത്തിൽ പ്രവർത്തിച്ചത് വഴി എന്റെ നാടിന്റെയും എന്റെ നാട്ടുകാരുടെയും ജീവിതങ്ങളെ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് . ഒരു തൊഴിലുറപ്പ് തൊഴിലാളി എന്ന നിലയ്ക്കും ഒരു തൊഴിലാളി എന്ന നിലക്കും സാധാരണക്കാരായ ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഈ വാർഡിന്റെ വികസന തുടർച്ചയ്ക്ക് ഈ വാർഡിലെ ജനങ്ങൾക്കൊപ്പം ഞാനും നിലകൊള്ളും നിങ്ങളിൽ ഒരാളായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി