തദ്ദേശ തിരഞ്ഞെടുപ്പ്: കൂരാച്ചുണ്ടിൽ നിർണായക നീക്കവുമായി ലീഗ്
കൂരാച്ചുണ്ട് : 13-ാം വാർഡിൽ കഴിഞ്ഞ 32 വർഷമായി പഞ്ചായത്ത് മെം ബറായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് മത്സരി ക്കാൻ സന്നദ്ധത അറിയിച്ചതോടെ മുസ്ലിം ലീഗ് നേതൃത്വം വെട്ടിലായി.
3 തവണ മെംബറായവർ സ്‌ഥാനാർഥിയാകാൻ നിയന്ത്രണം ഏർപ്പെടുത്തി പാർട്ടി സർക്കുലർ ഇറക്കിയിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ വിവിധ യോഗങ്ങൾ 3 ദിവസത്തിനുള്ളിൽ ചേരും. അതേ സമയം യൂത്ത് ലീഗ് 13-ാം വാർഡ് സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിച്ചതായി അറിയുന്നു

Comments
Post a Comment