പരിശോധനയ്ക്കിടെ ബസ് ഡ്രൈവർ ഇറങ്ങിയോടി; യാത്രക്കാർ പെരുവഴിയിലായി
കോഴിക്കോട്: നിയമം ലംഘിച്ച് അമിത വേഗത്തിലെത്തിയ ബസ് പൊലീസ് പരിശോധന യ്ക്കായി നിർത്തിയപ്പോൾ ഡ്രൈവർ ഇറങ്ങി ഓടി. പെരുവ ഴിയിലായ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ട പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ നോർത്ത് ബേപ്പൂർ സ്വദേശി രായിക്കി(26) നെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 2.25 ന് മെഡിക്കൽ കോളജ് ജംക്ഷനി ലാണ് സംഭവം. ഇവിടെനിന്ന് മാ റാട് ബീച്ചിലേക്ക് സർവീസ് നട ത്തുന്ന 'അസാറൊ' ബസ് ജംക് ഷനിൽ അമിത വേഗത്തിൽ മറ്റു : വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട ട്രാഫിക് എസ്ഐ വി.പി. : രാജേന്ദ്രനും സിപിഒ കെ.അമീ റും വാഹനം കൈകാണിച്ചു നിർത്തി.
എസ്ഐ ഡ്രൈവർ രായി ക്കിന് സമീപത്തെത്തി ലൈസൻസ് ആവശ്യപ്പെട്ടു. 'ഇപ്പോൾ തരാം' എന്ന് അറിയി ച്ച് ഡ്രൈവർ യാത്രക്കാർ ഇറ ങ്ങുന്ന വാതിൽ തുറന്ന് കടന്നു കളഞ്ഞു. പൊലീസ് പിന്തുട രാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ഓടിമറഞ്ഞു. തുടർന്ന് പൊലീ സ് കണ്ടക്ടറെ ചോദ്യം ചെയ്‌തതിൽ ഡ്രൈവർക്ക് ലൈസൻസ് ഇല്ലെന്ന് വ്യക്ത മായി. ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ചതിനാണ് കേസെ ടുത്തത്. ഡ്രൈവർക്കെതിരെമാറാട്, വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു

Comments
Post a Comment