പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു
ബിജു കടലാശ്ശേരി @ കൂരാച്ചുണ്ട് പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി
കൂരാച്ചുണ്ട് : കൂരാച്ചുണ്ട്പഞ്ചായത്ത് പത്താം വാര്‍ഡ് ഐക്യ ജനാധിപത്യ മുന്നണിയിലെ മുസ്ലിം ലീഗ് പാര്‍ട്ടി സ്ഥിരമായി ജയിച്ചു വരുന്ന വാര്‍ഡാണ്. പഞ്ചായത്തിന് പുതിയ ഒരു വാര്‍ഡ് കൂടെ കിട്ടിയപ്പോള്‍ പഴയ ഒമ്പതാം വാര്‍ഡും എട്ടിന്റെ കുറച്ച് ഭാഗവും ചേര്‍ന്ന് പത്താം വാര്ടുണ്ടായി. ഈ വര്‍ഷം അത് എസ് സി / എസ് ടി സംവരണവുമായി. ലീഗിനെ സംബന്ധിച്ചിടത്തോളം മറ്റാരെയുംസ്ഥാനാര്‍ഥിയായി ചിന്തിക്കേണ്ടി വന്നില്ലാ. നറുക്ക് ബിജു കടലാശ്ശേരി എന്നാ യുവ തുര്‍ക്കിക്ക് തന്നെ. ദളിത് ലീഗ് നേതാവായി സമൂഹത്തില്‍ അരികുകുവല്‍ക്കരിക്കപ്പെട്ടവരുടെയും അശരണരുടെയും ഇടയികൂരാച്ചുണ്ട്ല്‍ ബിജുവുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ടാം വാര്‍ഡില്‍ ലീഗിന്റെ സ്ഥാനാര്‍ഥിയായി പ്രചാരണത്തിന് തയാരെടുത്തപ്പോഴാണ് വാര്‍ഡില്‍ സൌഹൃദ മത്സരം രൂപപ്പെട്ടത്. കിണഞ്ഞു ശ്രമിച്ചിട്ടും ത്രികോണ മത്സരത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് ത്രിപ്ത്തിപ്പെടെണ്ടി വന്നു. പക്ഷെ തിരഞ്ഞെടുപ്പ് ഗോദയിലെ കന്നിയങ്കം നല്ലൊരു യോദ്ധാവിനെ വാര്‍ത്തെടുത്തിരുന്നു. ദിനം ദിന ജീവിത ചുറ്റുപാടില്‍ നിന്ന് കൊണ്ട് തന്നെ തന്റെ രഷ്ട്രീയ പ്രവര്‍ത്തനങ്ങളും ചെയ്തു പോന്നു.
പത്താം വാര്‍ഡിന്റെ സമഗ്ര വികസന പങ്കാളിത്തമാണ് ലക്‌ഷ്യം. തന്റെ വോട്ടര്‍മാരോട് അമിതാവേശത്തില്‍ പാഴ് വാക്കുകള്‍ വാഗ്ദാനമായി നല്കാനോന്നും ബിജു തയാറല്ല. തനിക്ക് ചെയ്യാന്‍ കഴിയുന്നതേ പറയൂ. പറഞ്ഞതൊക്കെയും ചെയ്തേപോകൂ എന്നതാണ് ലൈന്‍. അയല്‍ക്കൂട്ടങ്ങളെ ശക്തിപ്പെടുത്തി യോഗങ്ങളിലും ഗ്രാമസഭാകളിലും കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി സമൂഹത്തെ ശാക്തീകരിക്കുക എന്നതും, ദളിദ് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വിദ്ദ്യാഭ്യാസത്തിന്റെ പ്രസക്തി ആ സമൂഹത്തെ പറഞ്ഞ്ബോദ്ധ്യപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യങ്ങള്‍. ബിജു ആവേശത്തിലാണ്. ജയിച്ചേ അടങ്ങൂ എന്നാ തീവ്ര നിലപാട് ആ കണ്ണുകളില്‍ ജ്വലിക്കുന്നുണ്ട്.
ബിജു കടലാശ്ശേരി പറയുന്നു👇🏻👇🏻👇🏻👇🏻👇🏻
" എതിരാളിയുടെ ന്യൂനതകള്‍ പറഞ്ഞ വോട്ടു പിടിക്കാന്‍ ഞാൻ തയാറല്ല. എൻ്റെ കഴിവുകള്‍, അഭിലാഷങ്ങള്‍, സ്വപ്‌നങ്ങള്‍, കാഴ്ചപ്പാടുകള്‍, തുടങ്ങിയവ ജനങ്ങളുമായി ഞാൻ പങ്ക് വെക്കും. അതില്‍ അവര്‍ക്ക് വിശ്വാസം തോന്നിയാല്‍ വോട്ടു ചെയ്യട്ടെ. അതെ . വിശ്വാസം...അതാണെല്ലാം .. ജനങ്ങള്‍ എന്നെ വിശ്വസിക്കും. ഞാന്‍ ജനങ്ങളെയും. പത്താം വാര്‍ഡിലെ ജനങ്ങള്‍ എന്നെ കൈവിടില്ല"

Comments
Post a Comment