കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി ഐ മുൻപ് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ മാതൃകാപരമായി സേവനമനുഷ്ടിച്ചിരുന്ന തൊട്ടിൽ പാലം സ്വദേശി .

 


  

കോഴിക്കോട്:  ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു തോമസ് (52) നെ പോലീസ് കോർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോർട്ടേഴ്സിൽ വിശ്രമിക്കാനായി പോയ സി ഐ തിരികെ എത്താതിതിരുന്നപ്പോൾ പോലീസുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ്   ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത്

 ഒരു കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. തൊട്ടിൽപാലം സ്വദേശിയാണ് ബിനു തോമസ്. ഭാര്യയും രണ്ടു കുട്ടികളും പാലക്കാട്ടാണ് താമസം. 2022- -23 വർഷത്തിൽ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ മാതൃകാപരമായി സേവനമനുഷ്ടിച്ചിരുന്നു. ദിവസവും 14 കിലോമീറ്റർ ഓടുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹംപോസ്റ്റ്മോർട്ടത്തിനയച്ചു .


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി