ഓൺലൈൻ ഗെയിം 'പണി' കൊടുത്തു സ്വന്തം വീടിനു നേരേ വെടിയുതിർത്ത് പതിനാലുകാരൻ
കാസർഗോഡ്: ഓൺലൈൻ ഗെയിമിലെ ടാസ്ക്ക് പ്രകാരം സ്വ ന്തം വീട്ടിൽ എയർഗൺകൊണ്ട് വെടിയുതിർത്ത പതിനാലുകാ രന് കിട്ടിയത് എട്ടിന്റെ പണി. ഉപ്പള ദേശീയപാതയോരത്തെ പ്ര വാസിയുടെ വീടിനു നേരെ അ ജ്ഞാതസംഘം വെടിയുതിർ ത്തെന്ന പരാതി വ്യാജമാണെ ന്നു പോലീസ് അന്വേഷണത്തി ൽ തെളിഞ്ഞു.
നവംബർ എട്ടിനു വൈകു ന്നേരം ആറോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. വെടിവയ്‌പിൽ പ്രവാസിയുടെ വീടിന്റെ ബാൽക്കണിയിലെ ഗ്ലാ സ് തകരുകയായിരുന്നു. പതി നാലുകാരനായ മകൻ മാത്രമാ ണ് ആ സമയത്ത് വീട്ടിലുണ്ടാ യിരുന്നത്. അമ്മയും മറ്റു രണ്ടു മക്കളും പുറത്തു പോയിരിക്കു കയായിരുന്നു. സംഭവമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥല ത്തെത്തി. ഫോറൻസിക് വിദ ഗ്ധർ നടത്തിയ പരിശോധനയി ൽ അഞ്ചു പെല്ലറ്റുകൾ ബാൽ ക്കണിയിൽനിന്നു കണ്ടെടു ത്തു. വെള്ള നിറത്തിലുള്ള കാ റിലെത്തിയ നാലംഗസംഘം വീടിനു നേരേ വെടിയുതിർക്കു കയായിരുന്നെന്നും ഉടൻതന്നെ അവർ സ്ഥലംവിട്ടതായും പതിനാലുകാരൻ പോലീസിന് മൊ ഴിനൽകിയിരുന്നു. എന്നാൽ, പ്ര ദേശത്തെ വിവിധ സിസിടിവി കാമറകൾ കേന്ദ്രീകരിച്ചു നട ത്തിയ അന്വേഷണത്തിൽ അ ത്തരമൊരു കാർ കണ്ടെത്താനായില്ല.
സംശയം തോന്നിയ പോലീ സ് സംഘം കുട്ടിയെ രക്ഷിതാ ക്കളുടെ സാന്നിധ്യത്തിൽ വിശ ദമായി ചോദ്യംചെയ്യുകയായി രുന്നു. ചോദ്യം ചെയ്യലിൽ കുട്ടി തന്നെ വെടിയുതിർത്തതാണെ ന്ന് പോലീസിനോട് സമ്മതിച്ചു .ഓൺലൈൻ ഗെയിമിന് അടിമ യായ കുട്ടി ഗെയിമിൽ പറഞ്ഞ കാര്യങ്ങൾക്കനുസരിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാൽ അ മ്മ വഴക്കു പറയുമെന്നു പേടിച്ച് കഥ മെനയുകയായിരുന്നു. കു ട്ടിയിൽനിന്നു പോലീസ് തോ ക്കും പെല്ലറ്റുകളും കണ്ടെടു ത്തു. കുട്ടിക്ക് എവിടെനിന്നാ ണു തോക്ക് ലഭിച്ചതെന്നും ഇ ത്തരം കാര്യങ്ങൾ ചെയ്യാൻ എ ന്താണ് പ്രചോദനമായതെന്നു മുള്ള കാര്യത്തെക്കുറിച്ച് വിശദ മായ അന്വേഷണം നടത്തും. ഓ ൺലൈൻ മാധ്യമങ്ങളിലും മ റ്റും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കു ന്ന തരത്തിൽ വളരെ അഭ്യൂഹം നിറഞ്ഞ വാർത്തകളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പ്ര ചരിച്ചിരുന്നത്.
മഞ്ചേശ്വരം ഇൻസ്പെക്ടർ പി. അജിത്കുമാറിന്റെ നേതൃ ത്വത്തിൽ എസ്പെഐമാരായ കെ. ആർ. ഉമേഷ്, വൈഷ്ണവ് രാമ ചന്ദ്രൻ, ശബരി കൃഷ്ണൻ, എ എസ്ഐ അജിത് എന്നിവരട ങ്ങിയ സംഘത്തിന്റെ സമഗ്രമാ യ അന്വേഷണത്തിലാണ് കേ സിന്റെ സത്യാവസ്ഥ പുറത്തു വന്നത്. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു

Comments
Post a Comment