കൂരാച്ചുണ്ടിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ ശക്തിപ്രകടനം നയിച്ച് നാമനിര്ദേശപത്രികകൾ സമർപ്പിച്ചു


കൂരാച്ചുണ്ട് : ഗ്രാമപഞ്ചായത്തിലെ പതിനാല് വാർഡുകളിലേക്കും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൂരാച്ചുണ്ട് ഡിവിഷനിലേക്കും സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികകൾ സമർപ്പിച്ചു. കോൺഗ്രസ്സ് ഓഫീസായ ഉമ്മൻ ചാണ്ടി ഭവനിൽ നിന്നും ആരംഭിച്ച് പഞ്ചായത്ത് ഹാളിലേക്ക് നൂറിലധികം പ്രവർത്തകരുടെ അകമ്പടിയോടെ കാൽ നട ജാഥയായിട്ടായിരുന്നു സ്ഥാനാർത്ഥികൾ എത്തിയത്. സ്ഥാനാർത്ഥികൾക്ക് പുറമെ നേതാക്കളായ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഷാജു കാരക്കട, കുര്യൻ ചെമ്പനാനി, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് ,  ഓ കെ അമ്മദ്,ഓ എസ് അസീസ്, സി കെ അമ്മദ്, അസീസ് ഹാജി വട്ടുകുനി, മാമച്ചൻ, ഷാജു നെടിയപാലക്കൽ, സിമിലി ബിജു, മുഹമ്മദ് കൊടക്കൽ, പി പി മുഹമ്മദ്, സൂപ്പി തെരുവത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി