കൂരാച്ചുണ്ടിൽ പൊതുശ്മശാനം യാഥാർഥ്യമാവുന്നു



കൂരാച്ചുണ്ട്:  കഴിഞ്ഞ 35 വർഷത്തിലധികമായി കൂരാച്ചുണ്ടിലെ ജനത പ്രധാന ആവശ്യമായി ഉന്നയിച്ചു കൊണ്ടിരുന്ന പൊതുശ്‌മശാനം പ്രാവർത്തികമാവുന്നു. യു ഡി എഫ് മുന്നണി അധികാരത്തിൽ വന്നാൽ പൊതുശ്‌മശാനം യാഥാർത്ഥ്യമാക്കുമെന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നാടിന്റെ ചിരകാല സ്വപ്നമായിരുന്ന പൊതുശ്‌മശാനത്തിൻ്റെ നിർമ്മാണത്തിനെതിരെ പ്രദേശവാസികളുടെ സമരങ്ങളും ചെറുത്തുനിൽപ്പും ചർച്ചകളിലൂടെ പരിഹരിച്ച് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഡി പി ആർ തയാറാക്കുന്നതിന് ഊരാളുങ്കൽ സൊസൈറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഊരാളുങ്കൽ തയ്യാറാക്കിയ ഡി പി ആർ അംഗീകാരത്തിനായി ഇമ്പാക്ട് കേരളയ്ക്ക് കൈമാറി.


പല സാങ്കേതിക കാരണങ്ങളും പറഞ്ഞു ഇമ്പാക്ട് കേരള ഫയലുകൾ മടക്കിയപ്പോഴൊക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദിൻറെ നേതൃത്വത്തിൽ ഇമ്പാക്ട് കേരളയുടെ തിരുവനന്തപുരം ഓഫീസിൽ നേരിട്ടും അല്ലാതെയും ബന്ധപ്പെടുകയും, ചീഫ് എഞ്ചിനിയർ സ്ഥലം സന്ദർശിച്ച് വിലയിരുത്തുകയും ചെയ്തു. 2.13 കോടി രൂപയുടെ വാതക ശ്‌മശാനം പദ്ധതി ഇനി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി തുടങ്ങുവാൻ സാധിക്കും. ഇന്ന് ഭരണസമിതി അംഗങ്ങളും സമരസമിതി അംഗങ്ങളും ചേർന്ന് പ്രസ്തുത പൊതുശ്‌മശാനം നിർമ്മിക്കുവാൻ അനുവദിച്ച സ്ഥലം സന്ദർശിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി