ചക്കിട്ടപാറയിൽ BJP യിൽ നിന്ന് സജീവ പ്രവർത്തകൻ രാജി വെച്ചു; സിപിഐഎം ൽ ചേർന്നു
ചക്കിട്ടപാറ: സജീവ BJP പ്രവർത്തകൻ മിഥുൻ രാജ് തൊള്ളറ വയൽ BJP ബദ്ധം ഉപേക്ഷിച്ച് CPIM ൽ ചേർന്നു. പന്നിക്കോട്ടൂരിൽ നടന്ന പാർട്ടി കുടുബ സംഗമത്തിൽ പങ്കെടുത്ത മിഥുൻ രാജിനെ മുതുകാട് ലോക്കൽ സെക്രട്ടറി സി.കെ ശശി ചെങ്കൊടി നല്കി സ്വീകരിച്ചു .ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മുതുകാട് ഡിവിഷൻ സ്ഥാനാർത്ഥി ആലീസ് പുതിയേടത്ത് . അഞ്ചാ വാർഡ് സ്ഥാനാത്ഥി പി.സി സുരാജൻ, ഒന്നാം വാർഡ് സ്ഥാനാർത്ഥി സ്വാതി മിഥുൻ . ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.എം പ്രദീപൻ . ദേവി വാഴയിൽ. ബ്രാഞ്ച് സെക്രട്ടറിമാരായ ലത്തീഫ് കിഴക്കയിൽ . ധർമ്മരാജ് പി.കെ. ബാലകൃഷൻ എൻ ബി എന്നിവർ സംസാരിച്ചു. കെ.പി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു

Comments
Post a Comment