73-ലും ട്രാക്കിൽ സ്വർണം വാരിക്കൂട്ടി പീറ്റർ

 


ചക്കിട്ടപാറ:  ഏഴുവർഷം മുൻ പ് ബെംഗളൂരുവിൽ ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുന്ന സമയം, ചക്കിട്ടപാറയിലെ കരിമ്പനക്കു ഴി പീറ്റർ ആദ്യമായി ദേശീയ മത്സരത്തിനെത്തിയതായിരു ന്നു. 5000 മീറ്റർ നടത്തത്തിൽ തന്റേതല്ലാത്ത കുറ്റത്തിന് മത്സരത്തിൽനിന്ന് അയോഗ്യ നാക്കി. ഒടുവിൽ ജാവലിനിൽ മൂന്നാംസ്ഥാനവുമായി മടക്കം. അതോടെ പീറ്ററിന് വാശികയ റി. കഠിനമായ പരിശീലനത്തി ന്റെ നാളുകൾ പിന്നിട്ടപ്പോൾ 34 മിനിറ്റെന്ന പഴയ മത്സരസ മയം 29 മിനിറ്റിലെത്തി. പിന്നീ ടുള്ള മത്സരത്തിലെല്ലാം മെഡ ലുകൾ ഒന്നൊന്നായി കൂടെ പ്പോന്നു. അതോടെ ദീർഘ ദൂര അത്ലറ്റിക്സ് ഇനങ്ങൾ തനിക്കിണങ്ങുമെന്ന് തിരിച്ചറി യുകയും ചെയ്തു.

കഴിഞ്ഞയാഴ്ച ചെന്നൈ യിൽ നടന്ന ഏഷ്യൻ മാസ്റ്റേ ഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ ഇരട്ട സ്വർണമെഡൽ നേടി ഇന്ത്യയുടെ അഭിമാനമാ യി മാറിയിരിക്കുകയാണ് പീ റ്റർ. 5000 മീറ്റർ നടത്തത്തിലും ഓട്ടത്തിലുമായിരുന്നു സ്വർ ണം. പത്തുകിലോമീറ്റർ ഹാഫ് മാരത്തണിലും പങ്കെടുക്കേ ണ്ടിയിരുന്നെങ്കിലും ബന്ധുവി ന്റെ വീട്ടിലെ ചടങ്ങിനെത്താ നായി പങ്കെടുക്കാതെ മടങ്ങേ ണ്ടി വന്നു. കഴിഞ്ഞതവണ ഫി ലിപ്പീൻസിൽ നടന്ന എഷ്യൻ മാ‌സ്റ്റേഴ്‌സ് മത്സരത്തിലും 5000 മീറ്റർ നടത്തത്തിൽ സ്വർ ണവും ഓട്ടത്തിൽ വെള്ളി യും ലഭിച്ചു. 2024-ൽ കൊൽക്കത്തയിൽ നടന്ന ദേശീയ മാ സ്റ്റേഴ്സ‌് മീറ്റിൽ ട്രിപ്പിൾ സ്വർ ണമാണ് ഓടിയെടുത്തത്.

പത്തുകിലോമീറ്റർ ഓട്ടത്തിലും 5000 മീറ്റർ നടത്തത്തിലും ഓട്ട ത്തിലും സ്വർണം ലഭിച്ചു. 2023 പുണെ മീറ്റിൽ 5000 മീറ്റർ ഓട്ട ത്തിലും നടത്തത്തിലും സ്വർ ണംനേടി.

ചക്കിട്ടപാറയെന്ന മലയോര മണ്ണിൽനിന്ന് ഒളിമ്പ്യൻ ജിൻസൺ ജോൺസനെയട ക്കം ഒട്ടനവധി കായികപ്രതി ഭകളെ സംഭാവന ചെയ്യാൻ നിർണായക പങ്കുവഹിച്ച പരി ശീലകൻകൂടിയാണ് പീറ്റർ.

73-ാം വയസ്സിലും അതി രാവിലെ ഉണർന്ന് പരിശീല നത്തിനിറങ്ങും. ആറുമണി കഴിഞ്ഞാൽ കുളത്തുവയൽ എച്ച്എസ്എസ് മൈതാന ത്തെത്തും. അവിടത്തെ വി ദ്യാർഥികളെ രണ്ടുവർഷമാ യി പരിശീലിപ്പിക്കുന്നു. ചക്കി ട്ടപാറ ഗ്രാമീൺ സ്പോർട്‌സ് അക്കാദമിയുടെ കീഴിൽ 2008 മുതൽ 2022 വരെ ഒട്ടേറെ കാ യികതാരങ്ങൾക്ക് പീറ്റർ പരി ശീലനം നൽകിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസ് താരം നയന ജെയിംസ്, കോമൺ വെൽത്ത് ഗെയിംസിൽ പങ്കെ ടുത്ത ജിബിൻ സെബാസ്റ്റ്യൻ തുടങ്ങി മികവുതെളിയിച്ച എത്രയോ കായികതാരങ്ങൾ ഇവിടെനിന്ന് വളർന്നുവന്നു. കുളത്തുവയൽ സ്കൂളിൽ പ്ല സ്‌വിൽ പഠിക്കുമ്പോഴാണ് ജിൻസണും പീറ്ററുടെ അരികി ലെത്തുന്നത്. വിദ്യാഭ്യാസ ജി ല്ലയിൽ മൂന്നാംസ്ഥാനമുണ്ടാ യിരുന്ന ജിൻസൺ പരിശീല നത്തിന് വന്നതോടെ ദേശീയ തലത്തിൽ ഇരട്ടസ്വർണം നേ ടുന്നതിലേക്ക് അടുത്തവർ ഷം കുതിച്ചുവെന്ന് പിറ്റർ ഓർ മ്മിച്ചു.


സ്കൂൾ, കോളേജ് പഠനകാ ലത്തുതന്നെ കായികമത്സര ങ്ങളിൽ പീറ്റർ സജീവമായിരു ന്നു. പിന്നീട് ചക്കിട്ടപാറ സഹ കരണബാങ്കിന്റെ സെക്രട്ടറി യായി. ഇക്കാലത്ത് ചക്കിട്ട പാറ മൈതാനത്ത് നാട്ടിലെ കുട്ടികളുടെ കായികപരിശീല കനുമായി. മക്കളും അച്ഛന്റെ പരിശീലനത്തിൽ വളർന്ന മി കച്ച കായിക താരങ്ങളായിരു ന്നു. അധ്യാപികയായ മകൾ സ്റ്റെഫി പീറ്ററും വെറ്ററിനറി ഡോക്ടറായ മകൻ നിതിൻ പീ റ്ററും ദേശീയ സ്കൂൾമത്സരത്തി ലെ മെഡൽ ജേതാക്കളാണ്. റിട്ട. അധ്യാപികയായ ഭാര്യ ഏലിക്കുട്ടിയും പീറ്ററുടെ കായി കപ്രേമത്തിന് എല്ലാ പിന്തുണ യുമായി ഒപ്പമുണ്ട്. ഏഷ്യൻ, ലോകമത്സരങ്ങളിൽ പങ്കെടു ക്കാൻ വലിയ ചെലവ് സ്വന്ത മായി വഹിക്കേണ്ടിവരുന്നത് കായികതാരങ്ങൾക്ക് വലിയ ബാധ്യതയാണെന്നതിനാൽ മെഡൽ കിട്ടുന്നവർക്കെങ്കിലും സർക്കാർസഹായം നൽകണ മെന്നാണ് പീറ്ററിന് അഭ്യർഥി ക്കാനുള്ളത്. ഈ വർഷത്തെ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റാണ് ഇനി അടുത്തമത്സരം. വീണ്ടും പുതിയ വേഗം കണ്ടെത്താനു ള്ള പരീശിലനത്തിൽ മുഴുകുകയാണ് പീറ്റർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി