7 വർഷമായി ഈ കൂരയിൽ കഴിയുകയാണ് മുതുകാട് പള്ളുരുത്തിമുക്കിലെ ആദിവാസി വീട്ടമ്മയും ഭർത്താവും

 


✒️ ജോബി മാത്യു

ചക്കിട്ടപാറ :  കീറിപ്പറിഞ്ഞ പ്ലാ സ്‌റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കൂര. വെറും മൺ തറ, ശുചിമുറി യില്ല. കുടിക്കുന്നതു കുന്നിൻ മു കളിൽ നിന്നു പൈപ്പിലെത്തുന്ന വെള്ളം. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മുതുകാട് പള്ളുരുത്തിമുക്കിലെ ഒരു കുടും ബത്തിന്റെ നേർചിത്രമാണിത്. 7 വർഷമായി ഈ കൂരയിൽ കഴി യുകയാണ് ആദിവാസിയായ വീട്ടമ്മയും ഭർത്താവും. പള്ളുരു ത്തിമുക്കിലെ കുന്നിൻചെരു വിൽ മറ്റൊരു ആദിവാസി കുടും ബത്തിന് അനുവദിച്ച ഭൂമിയിൽ കെട്ടിയ ഷെഡിലാണ് മാനസി കാസ്വാസ്‌ഥ്യമുള്ള ഓലിക്കൽ ശാരദയും (52) ഭർത്താവായ സ്റ്റീഫനും (78) ജീവിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ഇതി നകത്തു തന്നെ.


ശാരദയുടെ റേഷൻ കാർ ഡിൽ ഇപ്പോൾ താമസിക്കുന്ന ഷെഡിനു വൈദ്യുതി കണക്‌ഷ നുണ്ടെന്നു തെറ്റായി രേഖപ്പെടു ത്തിയതിനാൽ റേഷൻ മണ്ണെണ്ണ ലഭിക്കുന്നില്ല. ഒട്ടേറെ തവണ സപ്ലൈ ഓഫിസിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെ ന്നു ശാരദയും സ്റ്റീഫനും പറ യുന്നു. ശാരദ 10 വർഷമായി ചി കിത്സയിലാണ്. ഭർത്താവ് സ‌ീ ഫനും രോഗബാധിതനാണ്. സാമൂഹിക സുരക്ഷാ പെൻ ഷൻ മാത്രമാണു വരുമാനം. കാ ട്ടുപന്നിയുടെ ഉൾപ്പെടെ ശല്യം വേറെ.

വർഷങ്ങൾക്കു മുൻപു സീത പ്പാറ മലമുകളിൽ ഒരേക്കർ ശാര ദയുടെ കുടുംബത്തിന് അനുവ ദിച്ചെങ്കിലും താമസ യോഗ്യമല്ലാ ത്തതിനാലും വന്യമൃഗ ശല്യം കാരണവും ഒറ്റ ദിവസം കൊണ്ട് 

അവിടത്തെ താൽക്കാലിക ഷെഡ്ഡിൽ നിന്നു താമസം മാ റ്റേണ്ടി വന്നു. പിന്നീട് പുറമ്പോ ക്കിൽ ഉൾപ്പെടെ 9 ഷെഡുക ളിൽ താമസിച്ച ശേഷമാണ് ഇപ്പോൾ താമസിക്കുന്ന പള്ളു മകൾ, കോഴിക്കോട്ടെ ചിൽ ഡ്രൻസ് ഹോമിലാണു താമ രുത്തിമുക്കിലെത്തിയത്. ഹയർ സെക്കൻഡറി വിദ്യാർഥിനിയായ മകൾ, കോഴിക്കോട്ടെ ചിൽ ഡ്രൻസ് ഹോമിലാണു താമസം


ലൈഫ് മിഷൻ പദ്ധതിയിൽ ശാരദയുടെ കുടുംബത്തിന് വീടു  നിർമിക്കാൻ ഭൂമി അനുവദിക്കാ മെന്ന് അറിയിച്ചെങ്കിലും കരാർ വയ്ക്കാൻ കുടുംബം തയാറാകാ ത്തതാണു പ്രശ്നമെന്നു പഞ്ചാ യത്ത് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു. നിലവിലെ ഷെഡ്‌ഡിൽ നിന്നു മാറിത്താമ സിക്കാൻ വീടൊരുക്കി ആവശ്യ പ്പെട്ടെങ്കിലും അവർ തയാറായി ല്ലെന്നും അദ്ദേഹം പറഞ്ഞു.


ലൈഫ് ഭവന പദ്ധതിയിൽ ശാര ദയ്ക്ക് 6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും താൽക്കാലികമാ യി ഷെൽറ്ററിലേക്കു കുടുംബ ത്തെ മാറ്റാൻ ശ്രമിച്ചെങ്കിലും എതിർപ്പു മൂലം നടപ്പായില്ലെ ന്നും പേരാമ്പ്ര ട്രൈബൽ എക്സ്‌റ്റൻഷൻ ഓഫിസർ അറി യിച്ചു.


ശാരദയ്ക്കു മുൻപ് അനുവദി ച്ച ഒരേക്കർ വാസയോഗ്യമല്ലെ ന്ന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാ ത്രമേ ആദിവാസി പുനരധി വാസ പദ്ധതിയുടെ ഭാഗമായി ഇവർക്ക് പുതിയ ഭൂമി അനുവദി ക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. മുതുകാട്ടിൽ നേര ത്തെ ആദിവാസികൾക്ക് അനു വദിച്ച ഭൂമിയിൽ, ഇപ്പോൾ ആരും താമസമില്ലാത്ത ഏതെ ങ്കിലും വീട്ടിൽ പുനരധിവസിപ്പി ക്കണമെന്നാണു ശാരദയുടെ ആവശ്യം. കൃത്യമായി ഭൂമി അനുവദിക്കാതെ, നിലവിലുള്ള സ്ഥലത്തു നിന്നിറങ്ങിയാൽ എവിടെയും ഭൂമി ലഭിക്കില്ലെന്നാ ണ് ഇവരുടെ ആശങ്ക.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി